ലോറിയില്‍ കൊണ്ടുപോയ ജെസിബി പാലത്തിൽ വെച്ച് കാറിന് മുകളില്‍ തട്ടി അപകടം: സംഭവം വടകരയില്‍: ദേശീയപാത സ്തംഭിച്ചു

കോഴിക്കോട്: വടകര മുരാട് പാലത്തില്‍ ജെസിബി കാറിന് മുകളില്‍ തട്ടി അപകടം. ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ജെസിബിയാണ് പാലത്തില്‍ വെച്ച് കാറിന് മുകളില്‍ തട്ടി അപകടമുണ്ടായത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന്, ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
ജെസിബി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ ശ്രമം നടക്കുകയാണ്. വാഹനങ്ങള്‍ നാദാപുരം, കുറ്റ്യാടി, ഉള്ളിയേരി വഴി കോഴിക്കോടേക്ക് വഴി തിരിച്ചു വിടുകയാണ്.

