KSDLIVENEWS

Real news for everyone

തൊട്ടിൽപ്പാലത്ത് പെൺകുട്ടിയെ വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ച സംഭവം; പ്രതി കസ്റ്റഡിയിൽ

SHARE THIS ON

കോഴിക്കോട്: തൊട്ടിൽപ്പാലം കുണ്ടുതോട്ടിൽ 19-കാരിയായ കോളേജ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മുറിയില്‍ പൂട്ടിയിട്ട സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. നാദാപുരം ഡി.വൈ.എസ്.പി വി.വി. ലതീഷിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. വടകരയ്ക്കടുത്ത് വച്ചാണ് ഇയാൾ പിടിയിലായത്. പ്രതിയെ സംബന്ധിച്ച വിശദാംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. പെൺകുട്ടിയെ പൂട്ടിയിട്ട ഇയാളുടെ വീട്ടിൽ നിന്ന് എം.ഡി എം എ അടക്കം കണ്ടെത്തിയിരുന്നു. തുടർന്ന് ഇയാളുടെ മയക്കുമരുന്ന് ബന്ധം ഉൾപ്പെടെ കണ്ടെത്തേണ്ടതുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. സ്വകാര്യകോളേജിൽ പഠിക്കുന്ന പെൺകുട്ടിയെ ബുധനാഴ്ച വൈകീട്ടോടെ ഹോസ്റ്റലിൽനിന്ന് കാണാതാവുകയായിരുന്നു. രക്ഷിതാക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയും സൈബർ സെല്ലിന്റെ സഹായത്തോടെ കുണ്ടുതോട്ടിലുള്ളവീടിന്റെ രണ്ടാംനിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!