KSDLIVENEWS

Real news for everyone

ഇന്ന് തിരുവോണം; പൂക്കളമിട്ട് സദ്യയൊരുക്കി ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള മലയാളി; ഒത്തുചേരലിന്റെ തിരുവോണം

SHARE THIS ON

തിരുവനന്തപുരം ∙ ഇന്ന് തിരുവോണം. തിരുവോണനാളിനെ മനസിലും മുറ്റത്തും പൂക്കളം തീര്‍ത്ത് ആഘോഷമാക്കുകയാണ് മലയാളികള്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും ആഘോഷമാണ് ഓണം. പൂവിളിയും പൂത്തുമ്പിയും ഉയരുന്ന തിരുവോണനാളില്‍ മാവേലി മന്നനെ വരവേല്‍ക്കാന്‍ പൂക്കളമൊരുക്കിയാണ് കാത്തിരിപ്പ്. കാലം മാറിയാലും ആഘോഷങ്ങളുടെ രീതി മാറിയാലും തിരുവോണത്തിന്റ ചിട്ടവട്ടങ്ങള്‍ മലയാളിക്ക് ഒരിക്കലും മാറില്ല. തുമ്പയും തെച്ചിയും മുക്കുറ്റിയുമടക്കം പൂവിറുക്കാനായി അതിരാവിലെ ഇറങ്ങുന്ന കുട്ടിക്കൂട്ടം, പൂക്കളത്തിനൊപ്പം തൃക്കാക്കര അപ്പനെയുമൊരുക്കും. പിന്നെ ഓണക്കളികളും പാട്ടുകളും. കുട്ടികള്‍ കഴിഞ്ഞാല്‍ മുതിര്‍ന്നവരുടെ ഊഴമാണ്. ഉമ്മറത്ത് പൂക്കളമൊരുങ്ങുമ്പോള്‍ മറുവശത്ത് സദ്യവട്ടവും. വിഭവങ്ങള്‍ പലത് തയ്യാറാകുന്നു. സദ്യയൊരുക്കി, ഇലയിട്ട് ഒന്നിച്ചിരുന്ന് ഉണ്ണാതെ ഓണമാകില്ല. പൂക്കളത്തിലെ നിറക്കൂട്ടും ഇലയിലെ രുചിക്കൂട്ടും പോലെയാണ് തിരുവോണനാളില്‍ ഓരോ വീട്ടിലെയും ഒത്തുചേരലുകളും. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!