KSDLIVENEWS

Real news for everyone

കല്യാണമണ്ഡപത്തിന് നികുതിയിളവ് നല്കണമെന്ന രജനീകാന്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി

SHARE THIS ON

ചെന്നൈ : കൊവിഡ് കാലത്ത് തന്റെ കല്യാണമണ്ഡപത്തിന് നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള രജനികാന്തിന്റെ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി . മാർച്ച് 24 മുതൽ കല്യാണമണ്ഡപത്തിൽ നിന്ന് വരുമാനം ലഭിച്ചില്ലെന്നും നികുതി ഒഴിവാക്കാൻ കോർപ്പറേഷനോട് നിർദ്ദേശിക്കണം എന്നുമായിരുന്നു രജനീകാന്തിന്റെ ആവശ്യം . ഇക്കാര്യം ആവശ്യപ്പെട്ട് സെപ്റ്റംബർ 28 ന് അയച്ച കത്തിൽ മറുപടി ലഭിച്ചില്ലെന്നും രജനീകാന്ത് കോടതിയിൽ ചൂണ്ടിക്കാട്ടി . നികുതി ഇളവ് വേണമെങ്കിൽ ഇക്കാര്യം ആവശ്യപ്പെട്ട് കോർപ്പറേഷന് തന്നെ വീണ്ടും കത്തയക്കണമെന്ന് രജനീകാന്തിനോട് കോടതി നിർദ്ദേശിച്ചു . കൃത്യമായ നടപടിക്ക് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് സമയം അനുവദിക്കണമെന്ന് കോടതി നിലപാടെടുത്തു . ധ്യതി കാണിച്ച് കോടതിയെ സമീപിക്കുകയല്ല വേണ്ടതെന്നും മദ്രാസ് ഹൈക്കോടതി ശാസിച്ചു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!