കാസര്‍കോട്ട് നേത്രാവതി എക്‌സ്പ്രസിനുനേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു

കാസര്‍കോട്: കാസര്‍കോട്ട് ട്രെയിനിന് നേര്‍ക്ക് കല്ലേറ്. നേത്രാവതി എക്‌സ്പ്രസിന് നേരെ കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 8.45-നാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

