KSDLIVENEWS

Real news for everyone

ബഹ്റൈനിൽ കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് മലയാളികൾ ഉൾപ്പെടെ 5 മരണം

SHARE THIS ON

മനാമ∙ ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് മരണം. മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ജീവനക്കാരായ അഞ്ചു പേരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി വി.പി. മഹേഷ്, മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ, തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ്, തലശേരി സ്വദേശി അഖിൽ രഘു എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണയാണ് മരിച്ച അഞ്ചാമൻ. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.സൽമാബാദിൽ നിന്ന് മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടത്. മെഡിക്കൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് മടങ്ങുകയായിരുന്നു സംഘമെന്നാണ് വിവരം. ശുചീകരണത്തിന് ഉപയോഗിക്കുന്ന ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!