KSDLIVENEWS

Real news for everyone

SJ M ജില്ലാ സ്വദ്ർ മുഅല്ലിം സമ്മേളനം 6ന് ബദിയടുക്കയിൽ
സമസ്ത:പൊതു പരീക്ഷ വിജയികളെയും അധ്യാപകരെയും ആദരിക്കും.

SHARE THIS ON

കാസറഗോഡ്:
സുന്നി ജംജയ്യത്തുൽ മുഅല്ലിമീൻ (SJM) കാസറഗോഡ് ജില്ലാ കമ്മിറ്റി അശ്ശഹാദ:സ്വദ്ർ മുഅല്ലിം സമ്മേളനം സംഘടിപ്പിക്കുന്നു.
ഈ മാസം 6 ന് രാവിലെ 10 :30 മുതൽ ബദിയടുക്ക ദാറുൽ ഇഹ്സാൻ ക്യാമ്പസിൽ നടക്കും.
കഴിഞ്ഞ അധ്യയന വർഷം(2022-23)
ഇസ്ലാമിക് എജ്യക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ കീഴിൽ നടന്ന സമസ്ത:പൊതു പരീക്ഷകളിൽ ജില്ലാ,റെയ്ഞ്ച് തലങ്ങളിൽ 5,7,10, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ പതിനേഴ് റെയ്ഞ്ചുകളിൽ നിന്നള്ള 70 ഓളം വിദ്യാർത്ഥികളെയും യോഗ്യരാക്കിയ അധ്യാപകരെയും ആദരിക്കും.
ജില്ലാ തലത്തിൽ അഞ്ചാം തരത്തിൽ ഫാത്വിമത്ത് ഹുസ്ന
( നൂറുൽ ഇസ്ലാംമദ്റസ ബാപ്പാലിപ്പൊനം,പുത്തിഗെ)
ഏഴാം തരത്തിൽ
സനാ ഫാത്വിമ (അൽ മദ്‌റസത്തുസ്സുന്നിയ്യ കോട്ടക്കുന്ന് ,കാസറഗോഡ്)
പത്താംതരത്തിൽ ലദീദ: ടി സി ( താജുൽ ഉലമാ മെമ്മോറിയൽ മദ്റസ ഉദിനൂർ, തൃക്കരിപ്പൂർ)
പ്ലസ്ടുവിൽ ആയിഷത്ത് സഹല. ബുസ്താനുൽ ആരിഫീൻ മദ്റസ (പഴയ കടപ്പുറം, കാഞ്ഞങ്ങാട് )
എന്നിവരെ തെരെഞ്ഞെടുത്തു.
ദാറുൽ ഇഹ്സാനിൽ
നടക്കുന്ന ജില്ലാ സ്വദ്ർ മുഅല്ലിം സംഗമം എസ് ജെ എം ജില്ലാ പ്രസിഡൻറ് ജമാലുദ്ദീൻ സഖാഫി യുടെ അധ്യക്ഷതയിൽ ദാറുൽ ഇഹ്സാൻ പ്രിൻസിപ്പാൾ ജി.എസ് അബ്ദുൽ ഖാദിർ സഅദിയുടെ പ്രാർത്ഥനയോടെ ആരംഭിക്കും.
എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം ഉദ്ഘാടനം ചെയ്യും.
ജില്ലാ സെക്രട്ടറി ഇൽയാസ് കൊറ്റുമ്പ കീ നോട്ട് അവതരിപ്പിക്കും.
‘സ്വദ്ർ ,സംഘാടനം ‘ എന്ന വിഷയത്തിൽ എസ്.എം.എ സംസ്ഥാന സെക്രട്ടറി സുലൈമാൻ കരിവെള്ളൂർ പoനക്ലാസിന് നേതൃത്വം നൽകും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ
ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബഷീർ സഖാഫി കൊല്യം (സെക്രട്ടറി ദാറുൽ ഇഹ്സാൻ ) വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാന ചടങ്ങിന് നേതൃത്വം നൽകും.
ഉന്നത വിജയത്തിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ ഉസ്താദുമാർക്കുള്ള അനുമോദന ഉപഹാരം എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് കാട്ടിപ്പാറ അബ്ദുൽ ഖാദിർ സഖാഫി, എസ് എം എ ജില്ലാ പ്രസിഡൻറ് കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി തുടങ്ങിയവർ വിതരണം ചെയ്യും.
ജില്ലയിലെ മുഴുവൻ മദ്റസകളിലെയും പൊതു പരീക്ഷാ സർട്ടിഫിക്കറ്റുകൾ സമ്മേളനത്തിൽ സ്വദർ ഉസ്താദുമാർക്ക് കൈമാറും.
എസ് ജെഎം ജില്ലാ ക്യാബിനറ്റ് അംഗങ്ങളായ ഇബ്രാഹിം സഖാഫി അർളടുക്ക, അശ്റഫ് സഅദി ആരിക്കാടി,അബ്ദുൽ റഹ്മാൻ സഅദി, അബ്ദുൽ റസാഖ് സഖാഫി കോട്ടക്കുന്ന്, അബ്ദുൽ ഖാദിർ സഅദി ചുള്ളിക്കാനം, അബ്ദുല്ലത്വീഫ് മുസ്ലിയാർ, ഹമീദ് മൗലവി കാഞ്ഞങ്ങാട്, കരീം സഖാഫി കുണിയ, അശ്രഫ് സഖാഫി എ. കെ.ജി ,ഹനീഫ് സഅദി കാമിൽ സഖാഫി, അബ്ദുല്ല മൗലവി പരപ്പ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!