KSDLIVENEWS

Real news for everyone

നിപ്പയിൽ ആശങ്ക വേണ്ട; ഫലം എന്തായാ‌ലും സർക്കാർ സജ്ജം, എല്ലാം കൃത്യമായി ചെയ്തു

SHARE THIS ON

കുറ്റ്യാടി (കോഴിക്കോട്) ∙ നിപ്പ ബാധ സംബന്ധിച്ച പരിശോധനാഫലം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പ്രതിരോധ പ്രവർത്തനത്തിന് സർക്കാർ എല്ലാ രീതിയിലും സജ്ജമാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കുറ്റ്യാടിയിൽ എംഎൽഎമാരും പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുത്ത അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘നിലവിൽ ഇവിടെ ആശങ്കപ്പെടാൻ ഒന്നുമില്ല. പരിശോധനാഫലം വരുന്നതിനു മുൻപുതന്നെ ചെയ്യേണ്ടതെല്ലാം എംഎൽഎമാർ ഉൾപ്പെട്ട ജനപ്രതിനിധികളുടെ സംഘം കൃത്യമായി ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് യോഗത്തിൽ തീരുമാനമെടുത്തു. ആരോഗ്യമന്ത്രി രാവിലെ തന്നെ ജില്ലയിലെത്തി കാര്യങ്ങൾ വിലയിരുത്തുകയും അവലോകന യോഗങ്ങൾ ചേരുകയും ചെയ്തിട്ടുണ്ട്.  നിലവിൽ ഒരു കാര്യത്തിലും ആശങ്കപ്പെടേണ്ടതില്ല. ഭീതി പരത്താതിരിക്കാൻ മാധ്യമങ്ങളും ശ്രദ്ധിക്കണം’’– മന്ത്രി പറഞ്ഞു.  കുറ്റ്യാടി എംഎൽഎ കെ.പി.കുഞ്ഞമ്മദ്കുട്ടി, നാദാപുരം എംഎൽഎ ഇ.കെ.വിജയൻ, കുറ്റ്യാടി, കുന്നുമ്മൽ, വേളം, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ, കാവിലുംപാറ, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളുടെ പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!