മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പിന് പുതുപുത്തന്‍ വാഹനം; 46 വെന്യു ഒരുമിച്ച് കൈമാറി ഹ്യുണ്ടായി

മഹാരാഷ്ട്രയിലെ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വകുപ്പിന് പുതിയ വാഹനങ്ങള്‍ കൈമാറി ഹ്യുണ്ടായി. കോംപാക്ട് എസ്.യു.വി. മോഡലായ ഹ്യുണ്ടായി വെന്യുവാണ് ആരോഗ്യ വകുപ്പിനായി എത്തിയിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറുന്നതിനായി വെന്യുവിന്റെ 46 യൂണിറ്റാണ് എത്തിയിരിക്കുന്നത്. പൂണെയില്‍ വെച്ച് നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി തനാജിറാവു സാവന്താണ് വാഹനങ്ങള്‍ ഏറ്റുവാങ്ങിയത്. സംസ്ഥാന തലത്തിലും ഡിവിഷണല്‍ തലത്തിലും ജില്ലാതലത്തിലുമുള്ള സോണല്‍ ഓഫീസര്‍മാര്‍ക്കായി ഈ വാഹനം കൈമാറുമെന്നാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. വകുപ്പിലെ പല ഉദ്യോഗസ്ഥരും ഔദ്യോഗിക യാത്രകള്‍ക്ക് വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇത് കണക്കിലെടുത്താണ് 46 പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ വാഹനം ലഭിക്കുന്നതോടെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ വേഗത ലഭിക്കുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യാത്രയ്ക്ക് വേഗമേകാന്‍ സാധിക്കുന്നതില്‍ ഹ്യുണ്ടായിക്ക് അതിയായ സന്തോഷമുണ്ട്. ഹ്യുണ്ടായിയുടെ വാഹനങ്ങളില്‍ മികച്ച കംഫോര്‍ട്ടും സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്ന വാഹനം തന്നെയാണ് സര്‍ക്കാരിനായി കൈമാറുന്നത്. ആരോഗ്യ വകുപ്പിന് യാത്രയൊരുക്കുന്നതിനായി ഹ്യുണ്ടായി വെന്യു തിരഞ്ഞെടുത്തത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് കടപ്പാടുണ്ടെന്നും ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ വെസ്റ്റ് സോണ്‍ മേധാവി അറിയിച്ചു. ഹ്യുണ്ടായിയുടെ വാഹനനിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് വെന്യു എന്ന കോംപാക്ട് എസ്.യു.വി. മികച്ച ഡിസൈനിനൊപ്പം കരുത്തുറ്റ പ്രകടനവും പുതുതലമുറ ഫീച്ചറുകളുമായി എത്തിയിട്ടുള്ള ഈ വാഹനത്തില്‍ അടുത്തിടെ അഡ്വാന്‍സ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം(അഡാസ്) ഉള്‍പ്പെടെയുള്ള സുരക്ഷ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്. 7.77 ലക്ഷം രൂപ മുതല്‍ 13.34 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. രണ്ട് പെട്രോള്‍, ഒരു ഡീസല്‍ എന്‍ജിനുകളിലാണ് ഹ്യുണ്ടായി വെന്യു വിപണിയില്‍ എത്തുന്നത്. 83 പി.എസ്. പവറുള്ള 1.2 ലിറ്റര്‍ എന്‍.എ. പെട്രോള്‍, 120 പി.എസ്. പവറുള്ള 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 116 പി.എസ്. പവറുള്ള 1.5 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണിവ. അഞ്ച് സ്പീഡ്, ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ എന്നിവയാണ് വെന്യുവില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. മുമ്പ് ഇന്റലിജെന്റ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഈ വാഹനത്തില്‍ നല്‍കിയിരുന്നു

