അബുദാബി കുമ്പള പഞ്ചായത്ത് കെ.എം.സി. സി റവാഹു റഹ്മ ചികിത്സാ ധന സഹായം കല്ലട്ര മാഹിൻ ഹാജി ഉത്ഘാടനം ചെയ്തു

കുമ്പള. അബുദാബി കെ.എം.സി.സി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ ചികിത്സാ ധന സഹായ പദ്ധതിയായ റവാഹു റഹ്മയുടെ ഉദ്ഘാടനവും ചികിത്സാ ധനസഹായം കൈമാറലും കുമ്പള ബാഫഖി തങ്ങൾ സൗധത്തിൽ വെച്ച് നടന്നു. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി. എൻ മുഹമ്മദ് അലിയുടെ അധ്യക്ഷധയിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘടാനം നിർവഹിച്ചു. റവാഹു റഹ്‍മ യുടെ പ്രഥമ ചികിത്സാ ധന സഹായം അബുദാബി കെ എം സി സി കാസറഗോഡ് ജില്ലാ സെക്രട്ടറി അഷറഫ് ഉളുവാർ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിക്ക് കൈമാറി .
പ്രഥമ ധന സഹായം കുമ്പള പഞ്ചായത്തിലെ പതിനാലാം വാർഡ് ബദ്രിയ നഗറിലെ വാസ്‌ക്യലെറ്റിക്സ് രോഗിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന കൈമാറും. കുമ്പള പഞ്ചായത്തിൽ പെട്ട നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്ന പദ്ധതിയാണ് റവാഹു റഹ്‍മ. ഓരോ മാസവും പഞ്ചായത്തിൽ പെട്ട ഒരു വാർഡിലെ ഒരു രോഗിക്ക് പഞ്ചായത്ത് കമ്മിറ്റി മുഖേന ധന സഹായം കൈമാറും. കുമ്പള പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി മുഖേന അപേക്ഷിക്കുന്ന അപേക്ഷയിൽ മാത്രമായിരിക്കും ധന സഹായം അനുവദിക്കുക.ചടങ്ങിൽ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രട്ടറി എ കെ ആരിഫ്, എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ ,കെ എം സി സി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് സുനൈഫ് പേരാൽ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കാർലെ, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യൂ ബി താഹിറ, കുമ്പള പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റിചെയർമാൻ ബി എ റെഹ്‌മാൻ അരിക്കാടി, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആയ താഹിറ, കൗലത് ബീവി, , യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അസിസ് കളത്തൂർ, പ്രവാസി ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് Z.A മൊഗ്രാൽ, കെ.വി യുസഫ് ,അബ്ബാസ് കൊടിയമ്മ, ഫസൽ പേരാൽ ,എം എസ് എഫ് ജില്ലാ സെക്രട്ടറി ജംഷീർ മൊഗ്രാൽ എന്നിവർ സംബന്ധിച്ചു.
മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി യുസഫ് ഉളുവാർ സ്വാഗതവും ട്രഷറർ ഗഫൂർ എരിയാൽ നന്ദിയും പറഞ്ഞു .

