KSDLIVENEWS

Real news for everyone

കേരള സർക്കാരിന്റെ സ്പെഷ്യൽ ഡ്യൂട്ടിയിൽ  തുടരാന്‍ താൽപര്യമില്ല’: വേണു രാജാമണി ഡൽഹിയിലെ സ്ഥാനം ഒഴിഞ്ഞു

SHARE THIS ON

തിരുവനന്തപുരം; ഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി ഐഎഫ്എസ്, സേവനത്തിൽ തുടരാന്‍ താൽപര്യമില്ലെന്ന് സർക്കാരിനെ അറിയിച്ചു. സേവനകാലാവധി രണ്ടാഴ്ച മാത്രം നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. ഇന്നു വരെയായിരുന്നു അദ്ദേഹത്തിന്റെ സേവനകാലാവധി. ഇതു രണ്ടാഴ്ച കൂടി നീട്ടി സർക്കാർ ഉത്തരവിറക്കിയിരുന്നു. അതിനുശേഷം സേവനം അവസാനിപ്പിക്കാനായിരുന്നു സർക്കാർ നീക്കം. 2021 സെപ്റ്റംബറിലാണ് വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടിയായി ഡൽഹിയിൽ നിയമിച്ചത്. ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കിലാണ് ഒരു വർഷത്തേക്ക് നിയമിച്ചത്. പിന്നീട് ഒരു വർഷംകൂടി നീട്ടിനൽകി. വിദേശ മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാരുമായും വിവിധ എംബസികളുമായും സഹകരിച്ച് പ്രവർത്തിക്കാനാണ് വേണു രാജാമണിയെ നിയമിച്ചത്.  1986 ബാച്ച് റിട്ട. ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് വേണു രാജാമണി. പ്രണബ് മുഖർജി രാഷ്ട്രപതിയായിരിക്കെ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയായിരുന്നു. 2023 ജനുവരിയിൽ പ്രൊഫ. കെ.വി.തോമിനെ കാബിനറ്റ് റാങ്കോടെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ചതോടെ വേണു രാജാമണിയുടെ പദവി ഓഫിസർ ഓൺ സെപ്ഷൽ ഡ്യൂട്ടി (വിദേശ സഹകരണം) എന്നു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!