വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി; വിവാഹം കഴിഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. വെണ്ണിയോട് കൊളവയലിലെ അനീഷ (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് മുകേഷ് പോലീസില്‍ കീഴടങ്ങി. ചൊവ്വാഴ്ച രാത്രി പത്ത് മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. അനീഷയെ മര്‍ദ്ദിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ സുഹൃത്തുക്കളേയും കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച് പോലീസിനേയും വിവരം അറിയിച്ചത് മുകേഷ് തന്നെയാണ്. പിന്നാലെ പോലീസ് വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം എന്താണെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. മാസങ്ങള്‍ക്ക് മുമ്പാണ് മുകേഷും അനീഷയും വിവാഹം കഴിച്ചത്. ഇരുവരും തമ്മില്‍ നിരന്തരം തര്‍ക്കം നടന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. സംഭവസമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കും.

