KSDLIVENEWS

Real news for everyone

വയനാട്ടില്‍നിന്ന് യുവതിയെയും അഞ്ചുമക്കളെയും കാണാതായി; ടവര്‍ ലൊക്കേഷന്‍ ഫറോക്കില്‍, അന്വേഷണം

SHARE THIS ON

പനമരം: വയനാട് കമ്പളക്കാടുനിന്ന് യുവതിയെയും അഞ്ചുമക്കളെയും കാണാനില്ലെന്ന് പരാതി. കമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിനിജയെയും 12, 11, ഒന്‍പത്, അഞ്ച്, നാല് വയസ്സ് പ്രായമുള്ള മക്കളെയുമാണ് കാണാതായത്. സെപ്റ്റംബര്‍ 18 തിങ്കളാഴ്ച മുതല്‍ യുവതിയെയും മക്കളെയും കാണാനില്ലെന്നാണ് കുടുംബത്തിന്റെ പരാതി. അന്നേദിവസം കൂടോത്തുമ്മലിലെ വീട്ടില്‍നിന്ന് മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു യുവതി. എന്നാല്‍, ഏറെനേരം കഴിഞ്ഞിട്ടും സ്വന്തം വീട്ടില്‍ എത്തിയില്ല. മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെയാണ് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. അതിനിടെ, കമ്പളക്കാട് പോലീസ് നടത്തിയ അന്വേഷണത്തില്‍ ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. യുവതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അവസാനത്തെ ടവര്‍ ലൊക്കേഷന്‍ കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണെന്നാണ് വ്യക്തമായത്. ഇതോടെ യുവതിയുടെ ഭര്‍ത്താവിനെയും കൂട്ടി കമ്പളക്കാട് പോലീസ് ഫറോക്കിലേക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!