KSDLIVENEWS

Real news for everyone

കോഴിക്കോട് പൊലീസിനെ കുത്തി പരിക്കേല്‍പ്പിച്ച മോഷണ സംഘം പിടിയില്‍

SHARE THIS ON

കോഴിക്കോട് പൊലീസിനെ കുത്തി പരിക്കേല്‍പ്പിച്ച മൂന്നംഗ മോഷണസംഘം പിടിയില്‍. പിടിയിലായ മൂന്നുപേരും ബൈക്ക് മോഷണമുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 

രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം കോംട്രസ്റ്റ് കെട്ടിടത്തിലേയ്ക്ക് എത്തിയത്. പ്രതിരോധത്തിന് മുതിര്‍ന്ന പ്രതികളെ  കെട്ടിടം വളഞ്ഞതറിഞ്ഞ്  പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കിണാശേരി സ്വദേശി അക്ഷയ്, കല്ലായി സ്വദേശി ഷിഹാല്‍ കുറ്റിക്കാട്ടൂര്‍ സ്വദേശി മുഹമ്മദ് തായിഫ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച്ച കുറ്റിക്കാട്ടൂരില്‍ ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിനെ ആക്രമിച്ച് സംഘം രക്ഷപെടുകയായിരുന്നു. ആക്രമണത്തില്‍ കൈക്ക് കുത്തേറ്റ സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് ചികിത്സയിലാണ്. മുന്‍പ് നിരവധി മോഷണ കേസുകളിലും ഇവര്‍ പിടിയിലായിട്ടുണ്ട്. കൊടുവള്ളി, താമരശേരി മെഡിക്കല്‍കോളജ് കൊയിലാണ്ടി ഭാഗങ്ങളില്‍ നിന്ന് നിരവധി ബൈക്കുകള്‍ മോഷ്ട്ടിച്ച് കടത്തിയിട്ടുണ്ട്. പലതവണ ലഹരി കടത്തിയതിനും  പിടിയിലായിട്ടുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!