KSDLIVENEWS

Real news for everyone

രണ്ടാം വന്ദേഭാരതിന്റെ സമയക്രമങ്ങള്‍ പുറത്തുവിട്ടു; ഉദ്ഘാടനം കാസര്‍ഗോഡ് നിന്ന്

SHARE THIS ON

ര വന്ദേഭാരതിന്റെ സമയക്രമങ്ങളും പുറത്ത് വിട്ടു. ആഴ്ചയില്‍ 6 ദിവസമാണ് സര്‍വ്വീസ് ഉള്ളത്. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ള ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്നും സര്‍വ്വീസ് തുടങ്ങും. തിങ്കളാഴ്ച കാസര്‍ഗോഡേക്ക് സര്‍വ്വീസ് ഉണ്ടായിരിക്കുന്നതല്ല. ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും സര്‍വ്വീസ് ഉണ്ടായിരിക്കില്ല. കാസര്‍ഗോഡ് നിന്ന് രാവിലെ 7 മണിക്ക് പുറപ്പെടും, കണ്ണൂര്‍ – 8.03/8.05am, കോഴിക്കോട് – 9.03/9.05am, ഷൊര്‍ണൂര്‍ – 10.03/10.05 am, തൃശൂര്‍ – 10.38/10.40am, എറണാകുളം – 11.45/11.48am, ആലപ്പുഴ – 12.38/12.40am, കൊല്ലം – 1.55/1.57pm, തിരുവനന്തപുരം – 3.05 pm എന്നിങ്ങനെയാണ് രാവിലെത്തെ സമയക്രമം. തിരികെ വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് 4.05ന് പുറപ്പെടും. കൊല്ലം – 4.53/4.55pm, ആലപ്പുഴ – 5.55/5.57pm, എറണാകുളം – 6.35/6.38pm, തൃശൂര്‍ – 7.40/7.42pm, ഷൊര്‍ണൂര്‍ – 8.15/8.17pm, കോഴിക്കോട് – 9.16/9.18pm, കണ്ണൂര്‍ – 10.16/1.18pm, കാസര്‍ഗോഡ് – 11.55pm എന്നിങ്ങനെയാണ് സമയക്രമം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ വന്ദേ ഭാരതിന് മലപ്പുറം തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചതായി റെയില്‍വെ അറിയിച്ചെന്ന് ഇടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.ആദ്യ വന്ദേ ഭാരതിലും സ്റ്റോപ് അനുവദിക്കുന്നതിനായി തുടര്‍ന്നും ശ്രമം നടത്തുമെന്നും എംപി അറിയിച്ചു. ക്വാഡ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ യോഗം ചേര്‍ന്നു രണ്ടാം വന്ദേഭാരത് ഉദ്ഘാടനം ഇത്തവണ കാസര്‍കോട് നിന്നാണ്. രണ്ടാം വന്ദേഭാരത് ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈന്‍ വഴി ഫ്ലാഗ് ഓഫ് ചെയ്യും. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!