ചൗക്കി നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്ന് പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ചൗക്കി നുസ്റത്ത് ക്ലബ്ബ് ജിസിസി കമ്മിറ്റി സ്വർണ്ണ മെഡൽ നൽകും

ചൗക്കി: നൂറുൽ ഇസ്ലാം മദ്രസ്സയിൽ നിന്ന് 5,7,10 ക്ലാസുകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർത്ഥികൾക്ക് ചൗക്കി നുസ്രത് ക്ലബ്ബ് ജിസിസി കമ്മിറ്റി വർഷം തോറും നൽകി വരുന്ന സ്വർണ്ണ മെഡൽ ഇപ്രാവശ്യവും നൽകും..1993 മുതൽ നുസ്റത്ത് ക്ലബ്ബ് ജിസിസി കമ്മിറ്റി സ്വർണ്ണ മെഡൽ നൽകി വരുന്നു.. ചൗക്കി നൂറുൽ ഹുദാ ജമാഅത്ത് കമ്മിറ്റി യുടെ ആഭ്യമുഖിത്തിലുള്ള ഹഫ് ലേ മീലാദ് 2023 ന്റെ പരിപാടിയുടെ പൊതു സമ്മേളനത്തിൽ വെച്ച് കൈമാറാൻ ജിസിസി കമ്മിറ്റി തീരുമാനിച്ചു സാമൂഹിക. സാംസ്കാരിക ആരോഗ്യ ജീവ കാരുണ്യ രംഗത്ത് നാലര പതിറ്റാണ്ടായി ചൗക്കി നുസ്റത്ത് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് പ്രവർത്തിച്ച് വരുന്നു

