ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് : ജീവനക്കാരെ ചോദ്യം ചെയ്യുന്നു

കാസർകോട്: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപത്തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ജൂവലറി ജീവനക്കാരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്തുതുടങ്ങി.നിക്ഷേപം സ്വീകരിച്ചതും വിനിയോഗിച്ചതും സംബന്ധിച്ചുള്ള കാര്യങ്ങളാണ് ജീവനക്കാരിൽനിന്ന് ആരായുന്നത്. എം.സി. ഖമറുദ്ദീൻ എം.എൽ.എ. ചെയർമാനും ടി.കെ. പൂക്കോയ തങ്ങൾ മാനേജിങ് ഡയറക്ടറുമായുള്ള ഫാഷൻ ഗോൾഡ് ഇന്റർനാഷണൽ നിക്ഷേപകരിൽനിന്ന് പണം സ്വരൂപിച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണോ അല്ലയോ എന്നത് സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണിത്.
എഴുപത് പരാതികളാണ് ഇതിനകം എസ്.എ.ടി.ക്ക് മുന്നിൽ എത്തിയിട്ടുള്ളത്. അതിൽ പരാതിക്കാരുടെ മൊഴിയെടുപ്പ് തുടരുകയാണ്.
ജൂവലറി ഉടമകളുടെയും പരാതിക്കാരുടെയും ബാങ്ക് സ്റ്റേറ്റ്‌മെന്റ് ആവശ്യപ്പെട്ട് എസ്.ഐ.ടി. നേരത്തേ നോട്ടീസ് നൽകിയിരുന്നു. ജൂവലറി നടത്തിപ്പ് സംബന്ധിച്ച് കമ്പനി രജിസ്ട്രാറോടും വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്.

