KSDLIVENEWS

Real news for everyone

പാലായിൽ ജോസിനെതിരെ മത്സരിക്കാൻ കെഎം മാണിയുടെ മരുമകൻ

SHARE THIS ON

കോട്ടയം :പാലായില്‍ ജോസ്.കെ.മാണിക്കെതിരെ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച്‌ കെഎം മാണിയുടെ മരുമകന്‍ രംഗത്ത്. കോണ്‍ഗ്രസ് നിര്‍ദേശിച്ചാല്‍ പാലായില്‍ മത്സരിക്കാമെന്ന് കെ.എം.മാണിയുടെ മകള്‍ സാലിയുടെ ഭര്‍ത്താവായ എം.പി.ജോസഫ് പറഞ്ഞു. മുന്‍ സംസ്ഥാന ലേബര്‍ കമ്മിഷണര്‍ കൂടിയാണ് എംപി ജോസഫ്.

അതേസമയം കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിലേക്കു പോയത് ഉചിതമായില്ലെന്ന് ജോസഫ് പറഞ്ഞു. ദേശീയതലത്തില്‍ രാജ്യം അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ഇതില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ സാധിക്കുകയൊള്ളൂ. അതിനാല്‍ തന്നെ രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ നിന്ന് വിട്ടുപോകുന്നതു ശരിയല്ലെന്നും എം.പി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!