KSDLIVENEWS

Real news for everyone

സമ്പന്നരുടെ പട്ടികയില്‍ നിന്ന് ഔട്ടായി ബൈജൂസ്; അദാനിയെ കടത്തിവെട്ടി അംബാനി ഒന്നാം സ്ഥാനത്ത്‌

SHARE THIS ON

രാജ്യത്തെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഒന്നാമതെത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനി. അദാനി ഗ്രൂപ്പ് ചെയര്‍മാൻ ഗൗതം അദാനിയെ മറികടന്നാണ് ഹുറൂണ്‍ 360യും വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്ബന്നരുടെ പട്ടികയില്‍ അംബാനി ഒന്നാമതെത്തിയത്. 8,08,700 കോടി രൂപയാണ് മുകേഷ് അംബാനിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്ബോള്‍ രണ്ട് ശതമാനം വര്‍ദ്ധനവാണ് അംബാനിയുടെ ആസ്‌തിയില്‍ ഉണ്ടായത്. രണ്ടാം സ്ഥാനത്തുള്ള ഗൗതം അദാനിക്ക് 4,74,800 കോടി രൂപയുടെ ആസ്തിയാണുള്ളത്. അദാനിയുടെ സ്വത്തില്‍ 57 ശതമാനത്തിന്റെ ഇടിവുണ്ടായി. ഹിൻഡൻബര്‍ഗ് റിസര്‍ച്ച്‌ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികള്‍ക്ക് വൻ ഇടിവ് രേഖപ്പെടുത്തിയതാണ് തിരിച്ചടിക്കുള്ള കാരണം. എഡ്-ടെക് പ്ലാറ്റ്ഫോമായ ബൈജൂസിന്റെ ബൈജു രവീന്ദ്രൻ പട്ടികയില്‍ നിന്ന് പുറത്തായി. ലിസ്റ്റിലെ മറ്റ് പ്രമുഖര്‍ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ സ്ഥാപകനായ സൈറസ് എസ്. പൂനവാല പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. അദ്ദേഹത്തിന്റെ മൊത്തം സമ്ബത്ത് 2,78,500 കോടി രൂപയാണ്. എച്ച്‌ സി എല്ലിന്റെ ശിവ് നാടാര്‍ 2,28,900 കോടി രൂപ ആസ്തിയുമായി നാലാം സ്ഥാനം നിലനിര്‍ത്തി. 1,76,500 കോടി രൂപയുമായി ഗോപിചന്ദ് ഹിന്ദുജയും കുടുംബവും അഞ്ചാം സ്ഥാനത്തും സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇൻഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് സാംഘ്വി 1,64,300 കോടി രൂപയുമായി ആറാം സ്ഥാനത്തും എത്തി. സെപ്റ്റോ സ്ഥാപിച്ച 20 കാരനായ കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 1,62,300 കോടി രൂപ ആസ്തിയോടെ ലക്ഷ്മി മിത്തലും കുടുംബവും ഏഴാംസ്ഥാനം, 1,43,900 കോടി രൂപ ആസ്തിയോടെ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ രാധാകിഷൻ ദമാനി എട്ടാംസ്ഥാനം, 1,25,600 കോടി രൂപ ആസ്തിയോടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗലം ബിര്‍ളയും കുടുംബവും ഒമ്ബതാം സ്ഥാനം, 1,20,700 കോടി രൂപ ആസ്തിയോടെ ബജാജ് ഓട്ടോയുടെ നീരജ് ബജാജും കുടുംബവും പത്താം സ്ഥാനം എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റുള്ളവരുടെ സ്ഥാനം. അതേസമയം ഇന്ത്യയിലെ ടോപ്പ് 10 ലിസ്റ്റില്‍ നിന്ന് വിനോദ് അദാനിയും ഉദയ് കൊട്ടക്കും പുറത്തായി. ലിസ്റ്റിലെ ധനികരായ വനിതകളില്‍ സോഹോയുടെ രാധ വെമ്ബു ആണ് മുന്നിലെത്തിയത്. നൈകയുടെ ഫാല്‍ഗുനി നയ്യാറിനെ പിന്തള്ളിയാണ് രാധ വെമ്ബു മുന്നേറിയത്. ഇന്ത്യയില്‍ 1,000 കോടി രൂപയില്‍ കൂടുതല്‍ സമ്ബത്തുള്ള വ്യക്തികള്‍ നിലവില്‍ 1,319 പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!