‘ചാണകം റേഡിയേഷൻ കുറയ്ക്കുന്നു എന്നതിന് തെളിവെന്താണ്’? പ്രസ്താവനക്ക് തെളിവ് ആവശ്യപ്പെട്ട് 400 ശാസ്ത്രഞർ കതിരയ്ക്ക് കത്തെഴുതി

ദില്ലി : രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭായ്ക്ക് തിരിയയുടെ ‘ ചാണകം റേഡിയേഷൻ കുറക്കുന്നു ‘ എന്ന വാദത്തിനെതിരെ രാജ്യത്തെ ശാസ്ത്രജ്ഞർ . പ്രസ്താവനക്ക് തെളിവ് ആവശ്യപ്പെട്ട് രാജ്യത്തെ 400 ഓളം ശാസ്ത്രജ്ഞർ കതിരിയക്ക് തുറന്നകത്തെഴുതി.ഒക്ടോബർ 13 ന് നടന്ന വാർത്തസമ്മേളനത്തിൽ കതിരിയ ‘ ചാണകചിപ്പ് ‘ അവതരിപ്പിച്ചിരുന്നു . മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷൻ കുറയ്ക്കാൻ ഈ ചിപ്പ് വഴി സാധിക്കുമെന്നും കതിരിയ പറഞ്ഞിരുന്നു . ഐ.ഐ.ടി ബോംബേ , ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസേർച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റിയട്ട് ഓഫ് സയൻസ് എഡ്യൂകേഷൻ ആൻ റിസർച്ച് എന്നിവിടങ്ങളിലെ ശാസത്രജ്ഞരാണ് കത്തെഴുതിയിരിക്കുന്നത് . ” നിങ്ങളുടെ പ്രസംഗത്തിൽ എല്ലാം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണെന്ന് പലകുറി പറഞ്ഞുകണ്ടു , എവിടെയാണ ശാസ്ത്രീയ പരീക്ഷണം നടത്തിയത് , ആരൊക്കെയായിരുന്നു മുഖ്യ ഗവേഷകർ , എവിടെയാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത് . ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ ചോദ്യങ്ങൾ ശാസ്ത്രജ്ഞർ കത്തിൽ ഉന്നയിച്ചിട്ടുണ്ട് . വാദങ്ങൾ തെളിയിക്കാനായില്ലെങ്കിൽ ഭരണഘടനക്കെതിരാണ് താങ്കളുടെ പ്രവർത്തി എന്നുപറയേണ്ടി വരുമെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്

