KSDLIVENEWS

Real news for everyone

ഇനി വീട്ടിലെത്തിക്കുന്ന പാചകവാതകം വാങ്ങാനും ഓടിപി ; ആദ്യം 100 നഗരങ്ങളിൽ നിലവിൽ വരും

SHARE THIS ON

വീടുകളിൽ നേരിട്ടുളള പാചകവാതക വിതരണത്തിനും ഒറ്റതവണ പാസ്വേർഡ് നിർബന്ധമാക്കാൻ കമ്പനികളുടെ തീരുമാനം . സിലിണ്ടറുകളുടെ മോഷണം തടയാനും യഥാർത്ഥ ഉടമകളെ തിരിച്ചറിയാനുമാണിതെന്ന് എണ്ണകമ്പനികൾ അറിയിച്ചു . ആദ്യപടിയെന്ന നിലയിൽ വീടുകളിൽ വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് പാവേർഡ് വേണ്ടി വരിക . നൂറോളം സ്മാർട്ട് നഗരങ്ങളിലാകും ഇത്തരത്തിൽ വിതരണം ഉണ്ടാകുക . വിതരണം എളുപ്പമാകുന്നതോടെ കൂടുതൽ നഗരങ്ങളിലേക്ക് ഈ തീരുമാനം വ്യാപിപ്പിക്കും . പരീക്ഷണാർത്ഥത്തിൽ രാജസ്ഥാനിലെ ജയ്പൂരിൽ ഇത് നടപ്പിലാക്കിയിരിക്കുകയാണ് . ഒറ്റിപി ലഭിക്കാനുള്ള നടപടി വളരെ ലളിതമാണ് . മൊബൈൽ വഴി പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ ഒരു കോഡ് ലഭിക്കും . ഗ്യാസ് വിതരണ സമയത്ത് ഈ കോഡ് കാണിച്ചാൽ മതിയാകും . കൃത്യമായി മേൽവിലാസം പുതുക്കാത്തവർക്ക് ഈ സംവിധാനം ബുദ്ധിമുട്ടുണ്ടാക്കാനാണ് സാദ്ധ്യത . മേൽവിലാസവും ഫോൺനമ്പരും കൃത്യമായിരിക്കേണ്ടത് പ്രധാനമാണ് . നവംബർ 1 മുതലാകും ഈ സംവിധാനം നൂറ് സ്മാർട്ട്നഗരങ്ങളിൽ നടപ്പാക്കുക . കൊമേർഷ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ലെന്നാണ് കമ്പപനികൾ നൽകുന്ന വിവരം നഗരങ്ങളിൽ നടപ്പാക്കുക . കൊമേർഷ്യൽ സിലിണ്ടറുകൾക്ക് ഇത് ബാധകമല്ലെന്നാണ് കമ്പപനികൾ നൽകുന്ന വിവരം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!