KSDLIVENEWS

Real news for everyone

‘ സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം ‘ ; നടപടി വേണമെന്ന് ആവശ്യം

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്തെ ബാങ്ക് ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണെന്ന് നാഷണൽ കോൺഫഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് . എല്ലാ ബാങ്ക് ശാഖകളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചത് മൂലം ഇടപാടുകാരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . തിരക്ക് കുറയ്ക്കാനും , ഇടപാട് സമയം ലഘൂകരിക്കുന്നതിനുമുൾപ്പെടെ അടിയന്തര നടപടി വേണമെന്നും ഉദ്യോഗസ്ഥരുടെ സംഘടന ആവശ്യപ്പെടുന്നു . ‘ അത്യാവശ്യമില്ലാത്ത ബാങ്കിങ് സേവനങ്ങൾക്ക് ഇടപാടുകാർ വലിയ തോതിൽ ശാഖകളിലേക്ക് വരുന്നത് ബാങ്കുകളിൽ തിരക്ക് വർധിക്കുന്നതിന് ഇടയാക്കുന്നു . ബാങ്ക് ശാഖകളിൽ നിയന്ത്രണങ്ങൾ പാലിക്കാൻ സാധിക്കാത്തത് മൂലം ജീവനക്കാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ് . ആയിരത്തോളം ജീവനക്കാർക്ക് കേരളത്തിൽ ഇത് വരെ കൊവിഡ് ബാധിച്ചു കഴിഞ്ഞു . രണ്ടു ബാങ്ക് ജീവനക്കാർ ഇതിനകം മരണമടഞ്ഞു . അതിനോടൊപ്പം ജീവനക്കാർക്ക് രോഗം ബാധിക്കുകയാണെങ്കിൽ , സഹ ജീവനക്കാർ ക്വാറന്റീനിൽ പോകേണ്ടി വരുന്നത് മൂലം പല ശാഖകളിലും ആവശ്യത്തിന് ജീവനക്കാരെ
ജീവനക്കാരെ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകുന്നു . ഇത് ഇടപാടുകാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് . ബാങ്കുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി അക്കൗണ്ട് നമ്പർ അടിസ്ഥാനമാക്കി ഇടപാടുകൾ നടത്തുക , അത്യാവശ്യ സേവനങ്ങൾ പൂർത്തീകരിക്കാൻ മാത്രം ഇടപാടുകാർ ബാങ്ക് ശാഖകൾ സന്ദർശിക്കുക എന്നീ വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും , അത് പൊതു ജനങ്ങളെ അറിയിക്കണമെന്നും നാഷണൽ കോൺഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോട് ആവശ്യപ്പെട്ടു . കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ സുരക്ഷയെ മുൻനിർത്തിയും തടസ്സമില്ലാതെ ബാങ്കിങ് സേവനങ്ങൾ ഉറപ്പ് വരുത്തുന്നതിനും അൻപത് ശതമാനം ജീവനക്കാർ ഒരു ദിവസം ജോലിക്ക് വരേണ്ടതുള്ളൂ എന്ന നിബന്ധന നടപ്പിലാക്കണമെന്നും , ഇടപാട് സമയം ലഘൂകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!