KSDLIVENEWS

Real news for everyone

ഞങ്ങളുടെ പേരില്‍ വംശഹത്യ വേണ്ട: ഫലസ്തീനെ പിന്തുണച്ച്‌ ന്യൂയോര്‍ക്കില്‍ ജൂതരുടെ പ്രകടനം; പ്രകടനത്തിൽ പങ്കെടുത്ത നിരവധിപേരെ അറസ്റ്റ് ചെയ്തു

SHARE THIS ON

ന്യുയോര്‍ക്ക്: ഫലസ്തീനെ പിന്തുണച്ച്‌ ന്യൂയോര്‍ക്കില്‍ ജൂതരുടെ കൂറ്റൻ പ്രകടനം. ‘ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ്’ എന്ന സംഘടനയാണ് പ്രകടനം നടത്തിയത്. റാലിയില്‍ പങ്കെടുത്ത നിരവധിപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഞങ്ങളുടെ പേരില്‍ വംശഹത്യ വേണ്ട’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്. അതേസമയം ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണം രൂക്ഷമായി തുടരുകയാണ്. ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തില്‍ ഇറാൻ പ്രസിഡന്റും ഖത്തര്‍ അമീറും തമ്മില്‍ ചര്‍ച്ച നടത്തി. ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന നരമേധത്തില്‍ ഇരുവരും ആശങ്ക പങ്കുവെച്ചു. ഗസ്സയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ഭ്രാന്തൻ നടപടികള്‍ ഇസ്രായേല്‍ നിര്‍ത്തണമെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!