കളമശ്ശേരി സ്‌ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം

കൊച്ചി: കളമശ്ശേരി സ്‌ഫോടനം ദൗര്‍ഭാഗ്യകരമായ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവൂ
ഡിജി.പി അടക്കമുള്ളവര്‍ കളമശ്ശേരിയിലെത്തും. മറ്റു കാര്യങ്ങളെല്ലാം അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രാവിലെ 10 മണിയോടെയാണ് കളമശ്ശേരിയിലെ സംറ കണ്‍വെൻഷൻ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. ഒരു സ്ത്രീ മരിക്കുകയും 30ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. യഹോവാ സാക്ഷികളുടെ പ്രാര്‍ഥനായോഗം നടക്കുന്ന ഹാളിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്ബോള്‍ ഹാളില്‍ രണ്ടായിരത്തില്‍ അധികം ആളുകളുണ്ടായിരുന്നു.

