KSDLIVENEWS

Real news for everyone

കളമശ്ശേരി സ്‌ഫോടനം: അമിത് ഷാ മുഖ്യമന്ത്രിയില്‍നിന്ന് വിവരങ്ങള്‍ തേടി; എൻ.ഐ.എ സംഘം പരിശോധന നടത്തുന്നു

SHARE THIS ON

കൊച്ചി: കളമശ്ശേരി സ്‌ഫോടനം സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു.

എൻ.ഐ.എ, എൻ.എസ്.ജി അടക്കമുള്ള കേന്ദ്ര ഏജൻസികള്‍ കളമശ്ശേരിയില്‍ എത്തിയിട്ടുണ്ട്. എൻ.ഐ.എ സംഘം ഓഡിറ്റോറിയില്‍ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹാള്‍ മുഴുവൻ പൊലീസ് സീല്‍ ചെയ്തിട്ടുണ്ട്.

രാവിലെ 9.45നാണ് കളമശ്ശേരിയിലെ സംറ ഓഡിറ്റോറിയത്തില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ ഒരാള്‍ മരിക്കുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 10 പേര്‍ക്കാണ് പൊള്ളലേറ്റത്. ദൗര്‍ഭാഗ്യകരമായ സംഭവമാണ് കളമശ്ശേരിയില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!