KSDLIVENEWS

Real news for everyone

ജില്ലാ കേരളോത്സവം കബഡി മത്സരത്തിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ജേതാക്കൾ

SHARE THIS ON

കാസർകോട്: കാസർകോട് ജില്ലപഞ്ചായതിന്റെ കേരളോൽസവത്തിന്റെ ഭാഗമായി ഉദുമ പീപ്പിൾസ് കോർട്ടിൽ നടന്ന ആവേശകരമായ കബഡി മത്സരത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ “കാസർകോട് ബ്ലോക്ക് പഞ്ചായത്ത്” ഇപ്രാവശ്യവും വിജയികളായി.

ഫൈനൽ മത്സരത്തിൽ കാഞ്ഞങ്ങാട് ബ്ലോക്കിനെ പരാജയപ്പെടുത്തി സംസ്ഥാന കബഡി താരം ഉമ്മു ജമീലയുടെ നായകത്തിൽ ഇറങ്ങിയ കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് എതിർ ടീമുകളെ എല്ലാ അർത്ഥത്തിലും നിഷ് പ്രഭമാകുന്ന രീതിയിലായിരുന്നു മത്സരം. ഏറ്റവും നല്ല റൈഡറായി ഉമ്മുജമിലയും, മികച്ച കാച്ചറായി കാസർഗോഡ് ബ്ലോകിന്റെ തന്നെ രമ്യയയെയും ഞ്ഞെടുത്തു.

ദീപിക, ദനൂഷ എന്നിവർ കാസറഗോഡിന് വേണ്ടി മികച്ച പ്രകടനം നടത്തി. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിന് വേണ്ടി കുമ്പള ഗ്രാമപഞ്ചായത്തിലെ ഒലിവ് ബംബ്രാണയാണ് മത്സരിച്ചത്.

വിജയികളെ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!