എം.യു.എസ് പുന: സംഘടന; വാർഷിക കൗൺസിലുകൾക്ക് ബദിയടുക്കയിൽ
നാളെ തുടക്കം

കാസറഗോഡ്: ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർഥി സംഘടന മജഅലിസുൽ ഉലമാഇസഅദിയ്യീൻ (എം.യു.എസ്) പുന: സംഘടന വാർഷിക കൗൺസിലുകൾക്ക് നാളെ
ബദിയടുക്കയിൽ തുടക്കമാവും.
രാവിലെ പത്തു മണിക്ക്
ഫാറൂഖിയ മദ്രസാ ഹാളിൽ നടക്കുന്ന കൺവെൻഷനിൽ സോൺ പ്രസിഡന്റ് നെക്രാജെ അബൂബക്കർ സഅദി അദ്ധ്യക്ഷ്യം വഹിക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും ജി.എസ് അബ്ദുൽ ഖാദർ സഅദി അനുസ്മരണ പ്രഭാഷണവും ജില്ലാ സെക്രട്ടറി ബഷീർ സഅദി ചെറൂണി വിഷയാവതരണവും നടത്തും.
പുന: സംഘടന നടപടികൾക്ക് റിട്ടേണിങ് ഓഫീസർ ഖാലിദ് സഅദി പന്ത്രണ്ടിൽ നേതൃത്വം നൽകും.
സംസ്ഥാന മുഅല്ലിം അവാർഡ് ജേതാവ് ചുള്ളിക്കാനം അബ്ദുൽ ഖാദിർ സഅദിയെ ആദരിക്കും.
കെ.ബി മുഹമ്മദ് സഅദി ഉസ്മാൻ സഅദി ചെടേക്കാൽ അബ്ദുൽ റഹ്മാൻ സഅദി നാരമ്പാടി അബൂബക്കർ സഅദി ചെറൂണി മുസ്തഫാ സഅദി മൂനിയൂർ അബ്ദുൽ റഹ്മാൻ സഅദി ചെടേക്കാൽ ഹസൈനാർ സഅദി ചർളടുക്ക സംബന്ധിം
അടുത്ത മാസം നാലിന് ജില്ലയിലെ ഒമ്പതു സോണുകളിലെ പുന: സംഘടന പൂർത്തിയാവും
നവംബർ ഒമ്പതിനു ജില്ലാ വാർഷിക കൗൺസിൽ നടക്കും.
അടുത്ത മാസം 13 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജാമിഅ സഅദിയയിൽ നടക്കുന്ന വാർഷിക കൗൺസിലിൽ പുതിയ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുക്കും.
വിവിധ സോണുകളിൽ നടക്കുന്ന സംഘടന തെരഞ്ഞെടുപ്പിനു ജില്ലാ നേതാക്കളായ റഫീഖ് സഅദി ദേലംപാടി മുനീർ അഹമ്മദ് സഅദി നെല്ലിക്കുന്ന് അഷ്റഫ് സഅദി ആരിക്കാടി ഹസൻ സഅദി മള്ഹർ ശരീഫ് സഅദി മാവിലാടം അഹമദ് സഅദി ചെങ്കള നൗഫൽ സഅദി ഉദിനൂർ ബഷീർ സഅദി ചെറൂണി നേതൃത്വം നൽകും
▪️▪️▪️▪️

