നവകേരള സദസ്സ്; മുന്നൊരുക്കം വിലയിരുത്തി മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ നവംബര്‍ 19ന് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നടക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായ മുന്നൊരുക്കം വിലയിരുത്താന്‍ തുറമുഖം, പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എത്തി. കാഞ്ഞങ്ങാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രി മുന്നൊരുക്കങ്ങള്‍ വിലയിരുത്തി. കാഞ്ഞങ്ങാട് നഗരസഭ യോഗത്തിൽ ബഹളം നവകേരള സദസ്സിന്റെ ഭാഗമായി വിവിധ കലാപരിപാടികളും നടക്കും. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ എട്ട് തദ്ദേശ സ്ഥാപനങ്ങളിലും സംഘാടക സമിതികള്‍ ഇതിനകം രൂപവത്കരിച്ചു. നിയോജക മണ്ഡലംതലത്തില്‍ ആറ് സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. വാര്‍ഡുതല സംഘാടക സമിതികള്‍ ചൊവ്വാഴ്ചയോടെ പൂര്‍ത്തിയാക്കും. ദുര്‍ഗ ഹയര്‍ സെക്കൻഡറി സ്കൂള്‍ മൈതാനമാണ് പരിപാടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. 5000 ത്തോളം പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടം ഒരുക്കും. കലാപരിപാടികള്‍ ആരംഭിക്കും. ഒരു മണിക്കൂര്‍ നീളുന്ന പരിപാടികളാണ് നടക്കുക. 4.30ന് മന്ത്രിമാരെത്തി ജനങ്ങളുമായി സംവദിക്കും. മണ്ഡലത്തിലെ വിവിധ മേഖലകളിലെ പ്രമുഖരെ ഉള്‍ക്കൊള്ളിച്ച് പ്രഭാത യോഗവും നടത്തും. പരാതികള്‍ കൗണ്ടറുകളിലാവും സ്വീകരിക്കുക. വാഹനം പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കും. വിവിധ സ്ഥലങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന കാര്യവും യോഗം ചര്‍ച്ച ചെയ്തു. ആറ് സബ് കമ്മിറ്റികളുടെയും ഇതുവരെയുള്ള പ്രവര്‍ത്തനം യോഗം വിലയിരുത്തി. പ്രചാരണത്തിന്റെ ഭാഗമായി സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് പാട്ടും വണ്ടി, കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പാട്ടും വരയും കൊട്ടും, വിവിധ വകുപ്പുകള്‍ക്കായി ക്വിസ് മത്സരം എന്നിവയും നടത്തും.

