KSDLIVENEWS

Real news for everyone

മലയാളത്തനിമയിൽ മോഹൻലാലിന്റെ കേരളീയം സെൽഫി; സമൂഹമാധ്യമങ്ങളിൽ തരംഗം

SHARE THIS ON

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ തരംഗമായി മോഹൻലാലിന്റെ കേരളീയം സെൽഫി. കേരളീയം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, ശോഭന, മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റുമന്ത്രിമാർ എന്നിവർക്കൊപ്പമുള്ള സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം പരിപാടിയിൽ അതിഥികളായിരുന്നു താരങ്ങൾ. കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചാണ് താരങ്ങൾ ഉദ്ഘാടന ചടങ്ങിനെത്തിയത്. 

മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ പറഞ്ഞു. ഇത് തന്റെ നഗരമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തോളം പരിചിതമായ നഗരമില്ല. ഓരോ മുക്കും മൂലയും അറിയാം. കേരളീയത്തിന് ഈ നഗരം തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തിൽ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!