KSDLIVENEWS

Real news for everyone

വടക്കും നാഥക്ഷേത്രത്തില്‍ ഷൂട്ടിങ് വേണ്ട; വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് ഹൈക്കോടതി

SHARE THIS ON



കൊച്ചി: വടക്കുംനാഥക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് വേണ്ടെന്ന് ഹൈക്കോടതി. ഷൂട്ടിങിന് അനുമതി നല്‍കിയാല്‍ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

സിനിമാ നിര്‍മാതാവിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

എന്തെങ്കിലും കാരണവശാല്‍ വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് സിനിമാ ഷൂട്ടിങ് അനുവദിക്കുകയാണെങ്കില്‍ അത് വിശ്വാസികളുടെ ക്ഷേത്രദര്‍ശനത്തെ ബാധിക്കും. സാധാരണ സിനിമാ ഷൂട്ടിങ് നടക്കുമ്ബോള്‍ ബൗണ്‍സേഴ്സ് ഉള്‍പ്പെടെയുണ്ടാകും. ഈ ബൗണ്‍സേഴ്സ് വിശ്വാസികളെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും. ഇത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു.

വടക്കുംനാഥ ക്ഷേത്രത്തിന് മുന്നില്‍ സിനിമാ ചിത്രീകരണത്തിനായി നിര്‍മാതാവ് ദേവസ്വം ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഈ അപേക്ഷ ദേവസ്വം കമ്മിഷണര്‍ നിരസിച്ചു. അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ദേവസ്വം കമ്മിഷണര്‍ സിനിമാ ഷൂട്ടിങ്ങിനും അതോടൊപ്പം വാഹന പാര്‍ക്കിങ്ങിനുമുള്ള അപേക്ഷ നിരസിച്ചത്. ഇതിനെതിരെ നിര്‍മ്മാതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് വടക്കുന്നാഥക്ഷേത്ര മൈതാനത്ത് സിനിമ ഷൂട്ടിങ് പാടില്ലെന്ന് കോടതി ഉത്തരവിട്ടത്. ഇക്കാര്യം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഉറപ്പുവരുത്തണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!