KSDLIVENEWS

Real news for everyone

സാമുദായിക സൗഹൃദാന്തരീക്ഷം തകർക്കുന്നവർക്കെതിരേ നടപടിയെടുക്കണം -സമസ്ത

SHARE THIS ON

കാസർകോട് : മതസൗഹാർദവും സാമുദായിക സൗഹൃദാന്തരീക്ഷവും തകർക്കാൻ ശ്രമിക്കുന്നവർക്കെതിരേ നടപടിയെടുക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ മുശാവറ ആവശ്യപ്പെട്ടു. വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കണം. കളമശ്ശേരിയിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളിൽനിന്നും മുഖ്യധാര മാധ്യമങ്ങളിൽനിന്നും ഉണ്ടായ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പൊതുബോധത്തിൽ വർഗീയതയും മതസ്പർധയും സൃഷ്ടിച്ചെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. ഇത്തരം പ്രവണതകൾ ആശങ്കാജനകമാണ്. കേന്ദ്ര മുശാവറ അംഗം എ.പി. അബ്ദുള്ള മുസ്‌ലിയാർ മാണിക്കോത്ത് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് കുമ്പോൽ കെ.എസ്. ആറ്റക്കോയ തങ്ങൾ അധ്യക്ഷനായി. മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങൾ, മുഹമ്മദലി സഖാഫി, ഹസനുൽ അഹ്ദൽ തങ്ങൾ, ഹുസൈൻ സഅദി, ബി.എസ്. അബ്ദുള്ളക്കുഞ്ഞി ഫൈസി, സ്വാലിഹ് സഅദി, പി.എസ്. ആറ്റക്കോയ തങ്ങൾ, ജലാലുദ്ദീൻ തങ്ങൾ, വൈ.എം. അബ്ദുൾ റഹ്‌മാൻ അഹ്സനി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!