KSDLIVENEWS

Real news for everyone

സി.പി.എമ്മിന്റെ പലസ്തീന്‍ റാലി: പങ്കെടുക്കുന്നതിനെ കുറിച്ച് ലീഗ് ആലോചന നടത്തിയിട്ടില്ല- MK മുനീര്‍

SHARE THIS ON

തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്‌ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്നും ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും എം.കെ. മുനീര്‍. പലസ്തീന്‍ വിഷയത്തില്‍, യു.ഡി.എഫ്. എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണ്, മുനീര്‍ കൂട്ടിച്ചേര്‍ത്തു. Read More: പലസ്തീന്‍ ഐക്യദാര്‍ഢ്യറാലി: വിളിച്ചാല്‍ വരാമെന്ന് ലീഗ്, വിളിക്കുമെന്ന് സിപിഎം, കോണ്‍ഗ്രസ് വേണ്ട നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത് എത്‌നിക് ക്ലീന്‍സിങ് ആണെന്നും മുനീര്‍ പറഞ്ഞു. ഈ എത്‌നിക് ക്ലീന്‍സിങ് എന്നു പറയുന്നത് മനുഷ്യാവകാശത്തിന്റെ പക്ഷത്തുനിന്ന് എതിര്‍ക്കപ്പെടേണ്ട ഒരു കാര്യമാണ്. അന്താരാഷ്ട്ര നിയമപ്രകാരമുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍, സത്യത്തില്‍ അതിനെ അപലപിക്കേണ്ടത് ഓരോ മനുഷ്യപക്ഷത്ത് നില്‍ക്കുന്ന ആളുകളുടെയും ഉത്തരവാദിത്തമാണ് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു. പാലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസ് ഒരു പൊതുപരിപാടി സംഘടിപ്പിക്കാന്‍ തയ്യാറാകാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന്- അത് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ്. മറ്റ് പാര്‍ട്ടികളുടെ ആഭ്യന്തരകാര്യത്തില്‍ കയറി ഇടപെടാന്‍ പാടില്ല. നിങ്ങള്‍ അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എന്ന തിട്ടൂരമൊന്നും കൊടുക്കാന്‍ കഴിയില്ല. ഞങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ക്കൊരു തീരുമാനം എടുക്കാന്‍ പറ്റും എന്നതാണ് മുസ്‌ലിം ലീഗിന് ചെയ്യാന്‍ കഴിയുന്നത്. ഞങ്ങള്‍ ആ തീരുമാനം എടുത്തിട്ടുണ്ട്. ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്യും, മുനീര്‍ കൂട്ടിച്ചേര്‍ത്തു. പലസ്തീന്‍വിഷയത്തില്‍ സി.പി.എം. പരിപാടി സംഘടിപ്പിക്കുകയും യു.ഡി.എഫില്‍നിന്ന് ഒരു കക്ഷിയെ മാത്രം ക്ഷണിക്കുകയും ചെയ്യുന്നത് യു.ഡി.എഫിന് അകത്ത് വിള്ളലുണ്ടാക്കാനാണോ എന്ന ചോദ്യത്തിന് ഞങ്ങള്‍ ഇപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ തന്ത്രങ്ങളെ കുറിച്ചും കുതന്ത്രങ്ങളെ കുറിച്ചും ഒന്നും പറയുന്നില്ല. കാരണം ഇത് അതിനുള്ള സന്ദര്‍ഭമല്ല. പക്ഷേ കേരളത്തിലുള്ള ജനങ്ങള്‍ക്ക് ആര് എന്തിനു വേണ്ടിയാണ് ചെയ്യുന്നത് എന്ന് അറിയാനുള്ള വിവേചനബുദ്ധിയും അത് തിരിച്ചറിയാനുള്ള ബുദ്ധിയുള്ള ആളുകളാണെന്നും മുനീര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!