ഫാസിസത്തിനെതിരെയുള്ള പോരാട്ടത്തിൽകേരളത്തിലെ എൽ ഡി എഫ് രാജ്യത്തിന് മാതൃക പ്രൊഫസർ മുഹമ്മദ് സുലൈമാൻ

കാഞ്ഞങ്ങാട്: മതേരരാജ്യമായ ഇന്ത്യയുടെ സൽപേരു് കളങ്കപ്പെടുത്തിയ മോദി സർക്കാറിന്റ ഫാസിസത്തിനെതിരെയുള്ള കേരളത്തിലെ എൽ ഡി എഫിന്റെശക്തമായ പോരാട്ടം ഇന്ത്യയിലെ മതേതര പ്രസ്ഥാനത്തിന്മാതൃകയാണ്. മാതൃരാജ്യത്തിൻ്റെ സ്വയം ഭരണാവകാശത്തിനും, പതിറ്റാണ്ടുകളായി നടത്തുന്ന പാലസ്തീൻ പോരാട്ടങ്ങളെ പിന്തുണച്ച് വന്നിരുന്ന രാജ്യത്തിൻ്റെ പശ്ച്ചി മേഷ്യൻ നയത്തെ അട്ടിമറിച്ച് കൈയേറ്റക്കാരും, അക്രമികളുമായ ഇസ്രയേലുമായി ചങ്ങാത്തമുണ്ടാക്കുന്ന മോദി ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയിരിക്കുകയാണെന്നുംഐഎൻഎൽ അഖിലേന്ത്യ പ്രസിഡണ്ട് പ്രൊഫ: മുഹമ്മദ് സുലൈമാൻ സാഹിബ്പറഞ്ഞു.ഐ എൻ എൽ കാസർഗോഡ് പാർലമെൻ്റ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐ എൻ എൽ കാസർഗോഡ് ജില്ലാ പ്രസിഡണ്ട് എ.ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു ഐ എൻ എല്ലിൽ ചേർന്ന മുസ്ലിം ലീഗ് ദേശീയ നേതാവ്ഡോ: ബഷീർ അഹമ്മദ്, സംസ്ഥാന ട്രഷറർബി. ഹംസ ഹാജി, എം എം മാഹിൻ, മൊയ്തിൻ കുഞ്ഞി കളനാട്, എം.എ.ലത്തീഫ് ,അൻവർ സാദത്ത്, എം ഇബ്രാഹിം ,സി എം എ ജലീൽ, റഹിം ബെണ്ടിച്ചാൽ, ഹസീന ടീച്ചർ, എൻ എം അബ്ദുല്ല, മുസ്ഥഫ തോരവളപ്പ്, ശംസുദ്ധീൻ അരിഞ്ചിര, കെ കെ അബ്ബാസ്, മൊയ്തു ഹദ്ദാദ്:ശാഫി സന്തോഷ് നഗർ, എ സി ഷാഹുൽ ഹമീദ്, ഖലീൽ എരിയാൽ,ജമീല ടീച്ചർ, അബ്ദുൾ റഹ്മാൻ മാസ്റ്റർ, ഹനീഫ് ഹദ്ദാദ്, ശംസുദീൻ കോളിയാട് : ഹനീഫ് കടപ്പുറം : കുഞ്ഞിമൊയ്തീൻ ഹാജി, കെ സി മുഹമ്മദ് കുഞ്ഞി,ബദറുദീൻ കളനാട് , എന്നിവർ പ്രസംഗിച്ചു.ഐ എൻ എൽ ജില്ലാ ജനറൽ സെക്രട്ടറി അസിസ് കടപ്പുറം സ്വാഗതവും, വി കെ ഹനീഫ ഹാജി നന്ദിയും പറഞ്ഞു.

