KSDLIVENEWS

Real news for everyone

പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

SHARE THIS ON

തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സാപിഴവിനെ തുടർന്ന് മൂന്നര വയസുകാരൻ മരിച്ചതായി പരാതി. തൃശൂർ മുണ്ടൂർ സ്വദേശി ആരോണാണ് മരിച്ചത്. പല്ലുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടിയാണ് ചൊവ്വാഴ്ച രാവിലെയോടെ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ പല്ലുവേദനയെ തുടർന്നാണ് ആരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ പൂർത്തിയാക്കി മുറിയിലേക്ക് മാറ്റിയതിന് ശേഷം കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായെന്നും ഹൃദയാഘാതമുണ്ടായെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്ന് കുട്ടിയുടെ ബന്ധു വ്യക്തമാക്കി. കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു”

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!