കാസർകോട് നവകേരള സദസ് നടക്കുന്ന നവംബർ 19ന് പ്രവൃത്തി ദിനം; ഉത്തരവിറക്കി കലക്ടർ

കാസർകോട്: കാസർകോട് നവകേരള സദസ് നടക്കുന്നതിനാൽ നവംബർ 19 ഞായറാഴ്ച പ്രവൃത്തി ദിനമാക്കി ഉത്തരവ്. കാസർകോട് ജില്ല കലക്ടർ ആണ് ഉത്തരവ് പുറത്തിറക്കിയത്. രണ്ട് ദിവസങ്ങളിൽ നടക്കുന്ന നവകേരള സദസിൽ മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു. നവകേരള സദസിന്‍റെ ഉദ്ഘാടനം 18-ാം തീയതിയാണ്. നവംബർ 19 ഞായറാഴ്ച നാല് മണ്ഡലങ്ങളിൽ നവകേരള സദസ് നടക്കുന്നുണ്ട്. അതിനാലാണ് ഞായറാഴ്ച പ്രവൃത്തി ദിനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. മുഴുവൻ ജീവനക്കാരും അതാത് മണ്ഡലങ്ങളിലെ നവകേരള സദസിൽ പങ്കെടുക്കണം. സർക്കാർ നടത്തുന്ന പരിപാടിയിൽ പങ്കാളിത്തം ഉറപ്പാക്കാനാണ് പ്രവൃത്തി ദിനമാക്കിയതെന്ന് കലക്ടർ വിശദീകരിക്കുന്നു.

