KSDLIVENEWS

Real news for everyone

കശ്മീരില്‍ അഞ്ച് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു 

SHARE THIS ON

ശ്രീനഗര്‍: കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലിനിടെ അഞ്ച് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു. ഡി.എച്ച് പോറ മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്. പ്രദേശത്തുനിന്ന് ഭീകരര്‍ രക്ഷപ്പെടാതിരിക്കാന്‍ രണ്ടുദിവസമായി ഇവിടെ പരിശോധന ശക്തമാക്കിയിരുന്നു. കുല്‍ഗാമിലെ നെഹാമ മേഖലയില്‍ വെള്ളിയാഴ്ച പുലര്‍ച്ച മുതല്‍ സുരക്ഷാസേനയും ഭീകരും തമ്മില്‍ വെടിവെയ്പ്‌ നടന്നതായി അധികൃതര്‍ അറിയച്ചു. പരിശോധനക്കിടെ സുരക്ഷാസേനക്കുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഭീകരരെ സുരക്ഷാസേന വളഞ്ഞു. നഹാമ മേഖലയില്‍ ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ചയാണ് തിരച്ചിലില്‍ ആരംഭിച്ചത്. ഒക്ടോബറില്‍ കുല്‍ഗാമില്‍ ഏറ്റുമുട്ടലിനിടെ രണ്ട് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!