KSDLIVENEWS

Real news for everyone

ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധക്കടൽ തീര്‍ത്ത് കാസർകോട് സംയുക്ത ജമാഅത്തിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി

SHARE THIS ON

കാസര്‍കോട്: പലസ്തീനിലെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രായേലിന്റെ ക്രൂരതക്കെതിരെ പ്രതിഷേധത്തിന്റെ കടലിരമ്പം തീര്‍ത്ത് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് കമ്മിറ്റിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. ഗസയില്‍ നടക്കുന്ന ചരിത്രത്തില്‍ തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതിഷേധിക്കാന്‍ മനുഷ്യ ത്വം മരവിച്ചിട്ടില്ലാത്ത എല്ലാ മനുഷ്യ സ്‌നേഹികളും കാസര്‍കോട് സംയുക്ത ജമാഅത്ത് പരിധിയിലെ വിവിധ ജമാഅത്തുകളില്‍ നിന്ന് ഒഴുകിയെത്തി. ജനബാഹുല്യം കൊണ്ട് വീര്‍പ്പുമുട്ടിയ നഗരത്തെ പ്രകമ്പനം കൊള്ളിച്ച മഹാറാലി മനുഷ്യാവകാശ ധ്വംസനത്തിനെതിരെയുള്ള കാസര്‍കോടിന്റെ കൂട്ടായ്മയായി തീര്‍ന്നു. ഏതാനും ദിവസത്തെ പ്രചരണം കൊണ്ട് ആയിരക്കണക്കിന് മനുഷ്യസ്‌നേഹികളെ അണിനിരത്തിയാണ് കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് റാലി സംഘടിപ്പിച്ചത്. ഉച്ചയോടെ പ്രവര്‍ത്തകര്‍ ബസുകളിലും മറ്റു വാഹനങ്ങളിലുമായി നഗരത്തിലേക്ക് എത്തി തുടങ്ങിയിരുന്നു. ബാനറിന് പിന്നില്‍ ഭാരവാഹികള്‍ അണിനിരന്ന് മുദ്രാവാക്യം വിളിച്ചു കൊണ്ട് പുലിക്കുന്നില്‍ നിന്നാണ് റാലിക്ക് തുടക്കമായത്. മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പലസ്തീന്‍ ജനതക്കു വേണ്ടി പ്രാര്‍ത്ഥന നടത്തി. സംയുക്ത ജമാഅത്ത് ഭാരവാഹികളും സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുമായ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെബി മുഹമ്മദ് കുഞ്ഞി, എന്‍എ അബൂബക്കര്‍, കരീം കോളിയാട്, മുഹമ്മദ് കുഞ്ഞി ചായിന്റടി, എംഎ മജീദ് പട്‌ള, എ അബ്ദുല്‍ റഹ് മാന്‍, കെഎം അബ്ദുല്‍ റഹ്‌മാന്‍, പിഎം മുനീര്‍ ഹാജി, ഹാഷിം ദാരിമി ദേലമ്പാടി, അഷ്‌റഫ് പള്ളിക്കണ്ടം, മഹമൂദ് ഹാജി എരിയപ്പാടി, മാഹിന്‍ കേളോട്ട്, എബി ഷാഫി പൊവ്വല്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, യു സഅദ് ഹാജി ഉളിയത്തടുക്ക, എന്‍എ അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന് എന്നിവര്‍ നേതൃത്വം നല്‍കി. റാലി എംജി റോഡ്, റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി തളങ്കര മാലിക് ദീനാറില്‍ സമാപിച്ചു. തളങ്കര മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികളും റാലിയില്‍ അണിചേര്‍ന്നു. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥന സദസ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ എവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് ഗാസയില്‍ നടക്കുന്നതെന്ന് ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയും കൊന്നൊടുക്കുന്ന ഇസ്രായേല്‍ നടപടിയെ എല്ലാ വിഭാഗം ജനങ്ങളും എതിര്‍ക്കണമെന്ന് അദ്ദേഹം ആവശ്യ പ്പെട്ടു. സംയുക്ത ജമാഅത്ത് പ്രസിഡണ്ട് എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് കെബി മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. കബീര്‍ ബാഖവി കാഞ്ഞാര്‍ മുഖ്യപ്രഭാഷണം നടത്തി. കീഴൂര്‍-മംഗളൂരു ഖാസി ത്വാഖ അഹമ്മദ് മൗലവി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എകെഎം അഷ്‌റഫ് എംഎല്‍എ, മുന്‍ മന്ത്രി സിടി അഹമ്മദലി, കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ചെങ്കളം അബ്ദുല്ല ഫൈസി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അതീഖുറഹ്‌മാന്‍ ഫൈസി, അബ്ദുല്‍ റസാഖ് അബ്‌റാറി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!