KSDLIVENEWS

Real news for everyone

റോഡിൽ സമരം നടത്തിയ ഷാജി മോനെതിരെ കേസെടുത്ത് പൊലീസ്

SHARE THIS ON

കോട്ടയം∙ കെട്ടിടനമ്പർ അനുവദിക്കുന്നില്ലെന്ന പരാതിയുമായി കോട്ടയം മാഞ്ഞൂരിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തിയ പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്. പൊതുജനങ്ങൾക്കു സഞ്ചാരതടസവും ഗതാഗതതടസവും സൃഷ്ടിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഷാജിമോൻ യുകെയിലേക്കു മടങ്ങിയതിനു പിന്നാലെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടിസ് നൽകി. സമരം നടത്തിയ ഏഴാം തീയതി തന്നെ ഷാജിമോനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ ‍വെള്ളിയാഴ്ചയാണ് സ്റ്റേഷനിൽ ഹാജരാകണമെന്ന് വാട്സാപ്പ് സന്ദേശം എത്തിയത്. വിദേശത്തായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഷാജിമോൻ അറിയിച്ചു. നിലവിലെ കേസ് സ്വാഭാവിക നടപടിക്രമം മാത്രമാണെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!