KSDLIVENEWS

Real news for everyone

റോബിൻ ബസിന് അരമണിക്കൂർ മുന്‍പ് വോൾവോ ബസുമായി KSRTC; ഞായറാഴ്ച മുതൽ സർവീസ്

SHARE THIS ON

പത്തനംതിട്ട: പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ വോൾവോ ബസ് സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി. നിയമലംഘനത്തിന്റെ പേരിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിൻ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കത്തിന് പിന്നാലെയാണ് കെ.എസ്.ആർ.ടി.സിയുടെ നീക്കം. ഞായറാഴ്ച മുതൽ ബസ് സർവീസ് നടത്തുമെന്നാണ് കെ.എസ്.ആർ.ടി.സി. അറിയിച്ചിരിക്കുന്നത്. പത്തനംതിട്ട – എരുമേലി – കോയമ്പത്തൂർ റൂട്ടിലാണ് കെ.എസ്.ആർ.ടി.സി. വോൾവോ ബസ് സർവീസ് നടത്തുക. പത്തനംതിട്ടയിൽനിന്ന് രാവിലെ 4.30-നാണ് സർവീസ് ആരംഭിക്കുക. തിരികെ കോയമ്പത്തൂരിൽനിന്ന് വൈകുന്നേരം 4.30-ന് ബസ് സർവീസ് നടത്തും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് കെ.എസ്.ആർ.ടി.സി. സർവീസ്. രാവിലെ 5.00 മണിക്കാണ് റോബിൻ ബസിന്റെ പത്തനംതിട്ട- കോയമ്പത്തൂർ സർവീസ് തുടങ്ങുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!