KSDLIVENEWS

Real news for everyone

നവകേരള സദസ്സ് കേരളം നെഞ്ചിലേറ്റി; കുട്ടികള്‍ കാണാന്‍ വരുന്നു, അവര്‍ ക്ലാസിലിരിക്കുമോ: മുഖ്യമന്ത്രി

SHARE THIS ON

പേരാമ്പ്ര: നവകേരള സദസ്സ് കേരളം നെഞ്ചേറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇളം മനസ്സില്‍ കള്ളമില്ല, സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിക്കുന്ന മന്ത്രിസഭയെ കാണാന്‍ വരുന്നു. ഇങ്ങനെ ഒരു അനുഭവം വരുമ്പോള്‍ കുട്ടികള്‍ ക്ലാസ്സില്‍ ഇരിക്കുമോ? അവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാന മുഹൂര്‍ത്തം അല്ലേ? പേരാമ്പ്രയിലേക്ക് വരുമ്പോഴും വഴിയില്‍ കുട്ടികളെ കണ്ടു. പ്രായമായവരും കുട്ടികളും കാണാന്‍ വരുന്നു. അവരുടെ ജീവിതത്തിലെ പ്രധാന അനുഭവമാണ്. ജനങ്ങള്‍ ഒന്നിച്ച് സര്‍ക്കാരിന് പിന്തുണ നല്‍കുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹകരിക്കുന്നില്ല. സംസ്ഥാനത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് കേന്ദ്രത്തിന് താത്പര്യം. അതിനുകാരണം ഒന്ന് ആശയപരമായ വ്യത്യാസമാണ്. കേന്ദ്രത്തിന്റെ ആര്‍.എസ്.എസ് നിലപാടിനെ ഇടതുപക്ഷം ശക്തമായി എതിര്‍ക്കുന്നു. ഇന്ത്യാ രാജ്യത്തെ ഒരു തുരുത്താണ് കേരളം. ബി.ജെപിക്ക് ഒപ്പമെങ്കില്‍ ഇഷ്ടക്കാര്‍, അല്ലെങ്കില്‍ അനിഷ്ടം. ഇടതുപക്ഷം ആണെങ്കില്‍ പകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!