KSDLIVENEWS

Real news for everyone

ആധുനിക / നൂതന സജ്ജീകരണങ്ങളുമായി നവീകരിച്ച hnc ഹോസ്പിറ്റലിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ഉദ്ഘാടനം നാളെ നടക്കും

SHARE THIS ON

കാസർകോട്/ദേളി : പ്രസവ- സ്ത്രീ രോഗങ്ങളിലും കുട്ടികളുടെ ചികിത്സാ രംഗം തുടങ്ങി വളരെ പ്രശസ്തമായ ദേളി എച്ച് എൻ സി ഹോസ്‌പിറ്റൽ ആതുര ശുശ്രൂഷ സേവന രംഗത്ത് ഈ നാടിനു താങ്ങും തണലുമായി ആറാം വർഷത്തിലേക്ക് കടക്കുകയാണ്. വന്ധ്യത, പ്രസവ-സ്ത്രീ രോഗ വിദഗ്ദ്ധ ഡോ: നജ്‌മ പാലക്കിയുടെ നേതൃത്വത്തിൽ ഈ കാലയളവിൽ പ്രസവ പരിചരണത്തിലൂടെ 2500ലധികം സന്തോഷങ്ങൾ കാണാൻ സാധിച്ചതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു. അതോടൊപ്പം ഈ കഴിഞ്ഞ കാലഘട്ടകളിൽ ഞങ്ങളോടൊപ്പം സഹകരിച്ച പ്രിയപ്പെട്ട നാട്ടുകാർക്കു എല്ലാവിധ നന്ദിയും കടപ്പാടും അറിയിക്കുന്നു. ആതുര ശുശ്രൂഷ സേവന രംഗത്ത് ഇനിയും ഈ നാടിനൊപ്പം എന്നും കൂടെയുണ്ടാകുമെന്നും വാക്ക് നൽകുന്നു.

ഇതോടൊപ്പം നവീകരിച്ച ലേബർ റൂം, OT കോംപ്ലക്‌സ്, സ്ത്രീ വാർഡ്, ഡിലക്സ‌് റൂം തുടങ്ങിയവ ഉൾപ്പെടുന്ന പ്രത്യേകം സജ്ജമാക്കിയ പ്രസവ വിഭാഗവും കൂടാതെ ഡോ. രാജീഷ C H (ശിശുരോഗ വിദഗ്ദ്ധ ) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആധുനിക സജ്ജീകരണങ്ങളോടു കൂടിയ നവീകരിച്ച NICU വിഭാഗം എന്നിവയുടെ ഉദ്ഘാടനം 26.11.2023 ഞായറാഴ്‌ച രാവിലെ 11മണിക്ക് നടക്കുകയാണ്.

പ്രസ്‌തുത ചടങ്ങിലേക്ക് ബഹുമാന പുരസ്സരം മാന്യ ജനങ്ങളെ ക്ഷണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!