ബേക്കൽ ഇസ്ലാമിയ എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി

ബേക്കൽ: ഇസ്ലാമിയ എ.എൽ പി സ്കൂൾ നൂറാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉദുമ എം. എൽ.എ, സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് താജുദ്ധീൻ അബ്ബാസ് അധ്യക്ഷനായി. വാർഡ് മെമ്പർ മുഹമ്മദ് കുഞ്ഞി ചേണായി ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് സുൽത്താൻ ഗോൾഡിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്ക് ”ഡിയർ പാരന്റ് – കുട്ടികൾക്കൊരു കരുതൽ” പരിപാടി സംഘടിപ്പിച്ചു. ജേസീസ് രാജ്യാന്തര പരിശീലകൻ വി.വേണുഗോപാൽ ക്ലാസ് കൈകാര്യം ചെയ്തു.
ചടങ്ങിൽ ബേക്കൽ എ. ഇ. ഒ. അരവിന്ദ കെ, സുൽത്താൻ ഗോൾഡ് മാർക്കറ്റിംഗ് മാനേജർ അബ്ദുൾ മജീദ്, ഹെഡ്മിസ്ട്രസ് സപ്ന രാജേന്ദ്രകുമാർ, സീനിയർ അസിസ്റ്റന്റ് ജിത ടീച്ചർ എന്നിവർ സംസാരിച്ചു. മാനേജർ ഖത്തർ സാലിഹ് ഹാജിയുടെ ആശംസ സന്ദേശം രാധാമണി ടീച്ചർ വായിച്ചു. അബ്ദുസലാം മാസ്റ്റർ, സുകുമാരൻ പൂച്ചക്കാട് തുടങ്ങിയവർ സംബന്ധിച്ചു.
ആറുമാസങ്ങൾ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളിൽ രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള
മെഡിക്കൽ ക്യാമ്പുകൾ, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ, ബോധവൽക്കരണ പരിപാടികൾ, മെഗാ ക്വിസ്, പാചകമേളകൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മിറ്റിക്കു വേണ്ടി ചീഫ് കോ – ഓർഡിനേറ്റർ ഗഫൂർ ഷാഫി അറിയിച്ചു.

