നവകേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് എ.പി മൊയ്തീന് സസ്പെന്ഷന്

തിരുനാവായ: നവകേരള സദസ്സില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് എ പി മൊയ്തീന് സസ്പെന്ഷന്. സംഘടനാവിരുദ്ധമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കും ചെയ്തു എന്ന കാരണം നിരത്തിയാണ് കോണ്‍ഗ്രസ് മൊയ്തീനിനെ സസ്പെന്‍ഡ് ചെയ്തത്. മുന്‍ ഡി.സി.സി അംഗം കൂടിയായ മൊയ്തീനിന് താത്കാലികമായി പ്രാഥമിക അംഗത്വം നഷ്ടമായി. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ തുടര്‍ന്നും നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മലപ്പുറം ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയിയാണ് മൊയ്തീന് സസ്പെന്ഷന് നല്‍കിയത്. തിരൂരില്‍ നടന്ന പ്രഭാത യോഗത്തിലാണ് മൊയ്തീന് പങ്കെടുത്തത്. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലയിലെ പരിപാടിയില്‍ നാല് യു.ഡി.എഫ്. നേതാക്കള്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു

