KSDLIVENEWS

Real news for everyone

കേന്ദ്രധനമന്ത്രിക്ക് മറുപടി; 5350 കോടിയുടെ കുടിശ്ശിക കണക്കുനിരത്തി കേരളം

SHARE THIS ON

തിരുവനന്തപുരം: കേരളത്തിന് നൽകാനുള്ള പണത്തെക്കുറിച്ച് കേന്ദ്രവുമായി തർക്കം മുറുകുമ്പോൾ ഇനിയും 5350 കോടി രൂപ കിട്ടാനുണ്ടെന്ന കണക്കുമായി സംസ്ഥാന ധനവകുപ്പ്. കഴിഞ്ഞദിവസം കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ പരാമർശിച്ച കുടിശ്ശികകൾ ഉൾപ്പെടെയാണിത്. കേരളം കണക്ക് നൽകിയില്ലെന്ന് കേന്ദ്രമന്ത്രി പറയുമ്പോൾ എല്ലാത്തിനും കണക്ക് നൽകിയെന്നാണ് സംസ്ഥാന സർക്കാരിന്റെ മറുപടി. കേന്ദ്രവിഹിതം നഷ്ടപ്പെടാതിരിക്കാൻ പദ്ധതികൾക്ക് കേന്ദ്രം നിർദേശിച്ച പേരും ലോഗോയും ഉൾപ്പെടുത്താനുള്ള ഒരുക്കങ്ങളിലാണ് സംസ്ഥാന സർക്കാർ. ലൈഫ് ഭവനപദ്ധതിയിൽ കേന്ദ്ര സഹായത്തോടെ നിർമിക്കുന്ന വീടുകളിൽ പ്രധാനമന്ത്രി ആവാസ് യോജനയുടെ ലോഗോ വേണമെന്ന കേന്ദ്ര നിർദേശത്തോടാണ് ഇപ്പോൾ പ്രധാനമായും എതിർപ്പുള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!