KSDLIVENEWS

Real news for everyone

കറുകപ്പിള്ളിയിൽ ഒരു മാസമായ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം: കോടതിമുറ്റത്ത് നാടകീയരംഗങ്ങള്‍, ഏറ്റുമുട്ടി ഷാനിഫും അശ്വതിയും

SHARE THIS ON

ആലുവ: കറുകപ്പിള്ളിയിൽ ഒരു മാസമായ ആൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ഡിസംബർ 20 വരെ റിമാൻഡ് ചെയ്തു. ചേർത്തല എഴുപുന്ന സ്വദേശിനി അശ്വതി ഓമനക്കുട്ടൻ (25), സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി പി.പി. ഷാനിഫ് (25) എന്നിവരെയാണ് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. ഒന്നാം പ്രതി ഷാനിഫിനെ ആലുവ സബ് ജയിലിലേക്കും രണ്ടാം പ്രതി അശ്വതിയെ കാക്കനാട് വനിതാ സെല്ലിലേക്കും മാറ്റി. കോടതിമുറ്റത്ത് നിർത്തിയിട്ട ജീപ്പിനുള്ളിൽ വെച്ച് പ്രതികൾ ഏറ്റുമുട്ടിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു. കുഞ്ഞിനെ കൊന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് ഇരുവരും വഴക്കടിക്കുകയും പിൻസീറ്റിലിരുന്ന അശ്വതി നടുഭാഗത്തെ സീറ്റിലിരുന്ന ഷാനിഫിനെ മർദിക്കുകയുമായിരുന്നു. ഷാനിഫ് തിരിച്ചടിക്കാൻ ശ്രമിച്ചു. ജീപ്പിനരികിൽ നിന്നിരുന്ന പോലീസുകാർ ഇത് തടയുകയായിരുന്നു. കറുകപ്പിള്ളിയിലെ ലോഡ്ജ് മുറിയിൽ വെച്ചാണ് ഇരുവരും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. ഷാനിഫ് സ്വന്തം കാൽമുട്ടിൽ കുട്ടിയുടെ തല ഇടിച്ച് തലയോട്ടി പൊട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നാണ് പോലീസ് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!