എല്ലാരും കൂടി എന്നെ അടിക്കുവാ ഉമ്മാന്ന് ഓള് പറഞ്ഞതാ’; ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ വടകര സ്വദേശി ഷിബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
വലിയ രീതിയിലുള്ള പീഡനങ്ങള്‍ ഷെബിന ഭര്‍തൃവീട്ടില്‍ സഹിച്ചിരുന്നതായാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. 2010ലായിരുന്നു ഷെബിനയും ഹബീബും തമ്മിലുള്ള വിവാഹം. ഇക്കാലയളവിനിടെ ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ച് നിരവധി തവണ ഷെബിന വീട്ടില്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. എന്നാല്‍ വീട്ടിലേക്ക് തിരിച്ചുവരാൻ പറയുമ്ബോഴൊക്കെ താനിത് സഹിച്ചു കൊള്ളാമെന്നായിരുന്നു ഷെബിനയുടെ മറുപടിയെന്ന് ബന്ധുക്കള്‍ പറയുന്നു. വിദേശത്ത് ജോലിയുള്ള ഹബീബ് വീട്ടിലേക്ക് വരുന്നതിന് തലേന്നാണ് ഷെബിന ജീവനൊടുക്കിയത്. അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നതും.
ഷെബിന മരിച്ചു എന്നുറപ്പ് വരുത്തിയ ശേഷമാണ് ഭര്‍തൃവീട്ടുകാര്‍ വിവരം അറിയിക്കുന്നതെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ജീവനൊടുക്കാനുള്ള
മാനസികാവസ്ഥയിലായിട്ടും യുവതിക്ക് വേണ്ട സഹായം നല്‍കാൻ ഇവര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
പീഡനം അസഹ്യമായതോടെ ഭര്‍ത്താവുമൊത്ത് മാറിത്താമസിക്കാൻ ഷെബിന തീരുമാനിച്ചിരുന്നെങ്കിലും ഷെബിനയുടെ സ്വര്‍ണമുള്‍പ്പടെ തിരികെ നല്‍കാൻ ഹബീബിന്റെ ഉമ്മയും സഹോദരിയും തയ്യാറായില്ല. ഇത് ചോദിച്ചപ്പോഴും രൂക്ഷമായി അധിക്ഷേപിച്ചതായി ബന്ധുക്കള്‍ പറയുന്നു
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഷെബിനയെ ഹബീബിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയും അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയുമായിരുന്നു.

