KSDLIVENEWS

Real news for everyone

പത്തനംതിട്ടയില്‍ ഒന്‍പതാംക്ലാസു
കാരിയെ വീട്ടില്‍നിന്ന് കാമുകനും
സംഘവും തട്ടിക്കൊണ്ടുപോയി; നിമിഷ നേരം കൊണ്ട് പോലീസ് നാല് പേരെയും പിടിച്ചു; കുട്ടിയെ രക്ഷപ്പെടുത്തി

SHARE THIS ON

പത്തനംതിട്ട: കൊടുമണ്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍നിന്ന് ഒന്‍പതാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയില്‍. വിദ്യാര്‍ഥിനിയുമായി അടുപ്പമുണ്ടായിരുന്ന ഇലവുംതിട്ട സ്വദേശി അരുണിനെയും ഇയാളുടെ സുഹൃത്തുക്കളായ ബിജു, അജി ശശി, അഭിഷേക് എന്നിവരെയുമാണ് പോലീസ് പിടികൂടിയത്. പ്രതികളെല്ലാം 18 നും 24 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞദിവസം രാത്രി 10.30-ഓടെയാണ് കൊടുമണിലെ വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ യുവാക്കള്‍ കടത്തിക്കൊണ്ടുപോയത്. പിതാവിനും മുത്തശ്ശിക്കും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ പിതാവ് കാലിന് പരിക്കേറ്റ് കിടപ്പിലാണ്. ഇദ്ദേഹത്തെ സന്ദര്‍ശിക്കാനെന്ന വ്യാജേനയാണ് കഴിഞ്ഞദിവസം രാത്രി അരുണും സുഹൃത്തുക്കളും ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിയത്. തുടര്‍ന്ന് നാലംഗസംഘം പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചു. പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്ന ഇലവുംതിട്ട സ്വദേശിയായ അരുണിനെക്കുറിച്ചുള്ള വിവരങ്ങളും കൈമാറി. തുടര്‍ന്ന് ഇലവുംതിട്ട പോലീസും കൊടുമണ്‍ പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ മെഴുവേലിയിലെ റോഡരികില്‍ കേടായനിലയില്‍ കാണുകയും പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു. നാലുപ്രതികളെയും സ്ഥലത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!