നവകേരള സദസ്സ്; ജില്ലയിൽ അപേക്ഷ നൽകിയ ഏഴുപേർക്ക് സഹകരണ റിസ്‌ക് ഫണ്ട് അനുവദിച്ചു

കാസർകോട് : ജില്ലയിൽ നടത്തിയ നവകേരള സദസ്സുകളിൽ അപേക്ഷ നൽകിയ ഏഴ് ഗുണഭോക്താക്കൾക്ക് കേരള സഹകരണ റിസ്‌ക് ഫണ്ട് ബോർഡ് നൽകുന്ന റിസ്‌ക് ഫണ്ട് അനുവദിച്ചു. 6,76,874 രൂപയാണ് റിസ്‌ക് ഫണ്ടായി അനുവദിച്ചത്. മരിച്ചുപോയതോ ഗുരുതര രോഗം ബാധിച്ചതോ ആയ വായ്പക്കാർ തിരിച്ചടവ് സംബന്ധിച്ച സമർപ്പിച്ച പരാതികളിലാണ് സഹായധനം അനുവദിച്ചത്. ഉദുമ മണ്ഡലത്തിൽ അപേക്ഷിച്ച കുറ്റിക്കോലിലെ തമ്പാൻ നായർ, കുറ്റിക്കോലിലെ പി. വേണുഗോപാലൻ, കാഞ്ഞങ്ങാട് മണ്ഡലത്തിൽ വെള്ളരിക്കുണ്ടിലെ കെ. നാരായണൻ, കടുമേനിയിലെ മിനി എബ്രഹാം, കടുമേനിയിലെ കെ.എം. ടോമി, തൃക്കരിപ്പുർ മണ്ഡലത്തിലെ ചെറുവത്തൂർ തുരുത്തിയിലെ സി.എം. അബൂബക്കർ, ഉടുമ്പുന്തലയിലെ കെ.എം. നസീമ എന്നിവർക്കാണ് സഹായധനം ലഭിച്ചത്.

