KSDLIVENEWS

Real news for everyone

എം.യു.എസ് ജില്ലാ നേതൃ സംഗമം 11ന് ചെമ്മനാട് സുന്നീ സെന്ററിൽ

SHARE THIS ON

കാസർകോട്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് പൂർവ്വ വിദ്യാർഥി സംഘടന മജ്ലിസുൽ ഉലമാഇ സഅദിയ്യീൻ (എം.യു.എസ്) ജില്ലാ നേതൃ സംഗമം ഈ മാസം പതിനൊന്ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെമ്മനാട് സുന്നീ സെന്ററിൽ നടക്കും.
ജില്ലയിലെ ഒമ്പത് സോണുകളിലെ ഭാരവാഹികളും ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും.
ജില്ലാ പ്രസിഡന്റ് ഹസൻ സഅദി മള്ഹർ അദ്ധ്യക്ഷം വഹിക്കും സമസ്ത ജില്ലാ സെക്രട്ടറി മുഹ്‌യിദ്ധീൻ സഅദി ചേരൂർ ഉദ്ഘാടനം ചെയ്യും എം.യു.എസ് കേന്ദ്ര കമ്മിറ്റി ഉപാദ്ധ്യാക്ഷൻ മുഹമ്മദ് റഫീഖ് സഅദി അൽ അർശദി ദേലംപാടി ആമുഖ പ്രഭാഷണവും
സഅദിയ്യ ശരീഅത്ത് കോളേജ് സദർ മുദരിസ് ശൈഖുനാ കെ.കെ ഹുസൈൻ ബാഖവി വിഷയാവതരണവും നടത്തും.
എം.യു. എസ് കേന്ദ്ര കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ഇസ്മാഈൽ സഅദി പാറപ്പള്ളി പദ്ധതി അവതരിപ്പിക്കും സയ്യിദ് ഉബൈദുല്ല യാസീൻ സഅദി അൽബുഖാരി സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.
ജില്ലാ നേതാക്കളായ
അഷ്റഫ് സഅദി ആരിക്കാടി അബൂബക്കർ സഅദി നെക്രാജെ എം.ടി.പി ഇസ്മാഈൽ സഅദി ശരീഫ് സഅദി മാവിലാടം അഹ്‌മദ് സഅദി ചെങ്കള നൗഫൽ സഅദി ഉദിനൂർ
മുനീർ അഹ്‌മദ് സഅദി അൽ അർശദി നെല്ലിക്കുന്ന് അബ്ദുൽ റഹ്‌മാൻ സഅദി പുഞ്ചാവി ഖാലിദ് സഅദി പന്ത്രണ്ടിൽ ബഷീർ സഅദി ചെറൂണി സുലൈമാൻ സഅദി കൊട്ട്യാടി സംബന്ധിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!