KSDLIVENEWS

Real news for everyone

വൻ പദ്ധതികൾ നടപ്പാക്കിയിട്ടും നാട്ടുകാർ തോൽപിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല: കെ.കെ.ശൈലജ

SHARE THIS ON

ഒറ്റപ്പാലം: സംസ്ഥാനത്ത് ‘ലൈഫ്’ ഉൾപ്പെടെ 4 മിഷനുകൾ നടപ്പാക്കി നല്ല മാറ്റമുണ്ടാക്കിയിട്ടും എൽഡിഎഫിനെ ‘നാട്ടുകാരെന്തിനു തോൽപിച്ചു’ എന്നു മനസ്സിലാകുന്നില്ലെന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഔദ്യോഗിക കാര്യങ്ങൾക്കു സ്വകാര്യ യാത്രാമാർഗങ്ങളെ ആശ്രയിച്ചിട്ടു ‘സർക്കാർ ഖജനാവിനു ലാഭമല്ലേ’ എന്നു മടിയില്ലാതെ വാദിക്കുന്നതു ജനാധിപത്യവിരുദ്ധമാണ്. പുതുതായി ഭരണത്തിലേറിയവർ മുൻ സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളെല്ലാം നിർത്തി. മുതലാളിത്ത ഭരണമാണ് ഇപ്പോൾ നടക്കുന്നത്. 

ലൈഫ് പദ്ധതി നിർത്തിക്കഴിഞ്ഞു. ഇനി തുടങ്ങിയാൽത്തന്നെ ഗുണഭോക്തൃ വിഹിതം നൽകണമെന്നാണു പറയുന്നത്. ഒറ്റപ്പാലത്തു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ മഹിളാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.കെ.ശൈലജ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!